ഹൈദരാബാദ്: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയ നാവികനെ പിരിച്ചുവിട്ടു. ജോലിയിൽ പ്രവേശിച്ച സമയത്തെ യോഗ്യതമാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിരിച്ചുവിടലെന്ന് സേന വക്താവ് കമാൻഡർ സി.ജി. രാജു അറിയിച്ചു. വിശാഖപട്ടണം സ്വദേശി മനീഷ് െക. ഗിരി(25)ക്കാണ് ലിംഗമാറ്റത്തിെൻറ പേരിൽ തൊഴിൽ നഷ്ടമായത്.
ഒരുവർഷം മുമ്പ് അവധിയിൽ പ്രവേശിച്ച സമയത്താണ് മനീഷ് രഹസ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. സേനയിൽ ചേരുേമ്പാൾ പുരുഷനായിരിക്കുകയും പിന്നീട് ലിംഗമാറ്റം വരുത്തുകയും ചെയ്താൽ നിലവിലെ നിയമപ്രകാരം ജീവനക്കാരനെ പിരിച്ചുവിടാമെന്ന് നിയമം അനുശാസിക്കുന്നതായി വക്താവ് അറിയിച്ചു.
എന്നാൽ, തെന്ന പിരിച്ചുവിട്ടത് അവിശ്വസനീയ വാർത്തയാണെന്ന് ഇപ്പോൾ സബി എന്ന് വിളിക്കുന്ന മനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പെണ്ണായെങ്കിലും താൻ പഴയതുപോലെ കഴിവും പ്രാപ്തിയുമുള്ള വ്യക്തിയാണ്. ഏത് പുരുഷ നാവികനെയും പോലെ തുടർന്നും ജോലി ചെയ്യാൻ കഴിയും. ജോലി തിരിച്ചുകിട്ടാൻ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും -സബി പറഞ്ഞു.
നാവികസേന മറൈൻ എൻജിനീയറിങ് വിഭാഗത്തിൽ സാധാരണ റിക്രൂട്ട്മെൻറിലൂടെ 2010ലാണ് ജോലിക്ക് ചേർന്നത്. നാലുവർഷം പിന്നിട്ടപ്പോഴേക്കും സ്ത്രീയായി മാറാനുള്ള അടക്കാനാകാത്ത ആഗ്രഹം ഉടലെടുത്തു. ഇതേതുടർന്ന് വിശാഖപട്ടണത്തെ ഡോക്ടർമാരെ കാണുകയും അവരുടെ നിർദേശപ്രകാരം മൂന്നാഴ്ച അവധിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. അവധി തീരുന്ന അന്നുതന്നെ ജോലിയിൽ തിരികെ പ്രവേശിച്ചെങ്കിലും പെണ്ണായി മാറിയ വിവരം അധികൃതരിൽനിന്ന് മറച്ചുവെച്ചു. ഇതിനിടെ മൂത്രനാളിയിൽ അസുഖം ബാധിച്ചു. ആ സമയത്ത് നാവികസേനയിലെതന്നെ ഡോക്ടർമാരെ കാണേണ്ടി വന്നപ്പോഴാണ് ലിംഗമാറ്റം വെളിപ്പെട്ടത്. തുടർന്ന് നാവിക ആശുപത്രിയിലെ മനഃശാസ്ത്ര ചികിത്സക്ക് വിധേയമാക്കി. പുരുഷ വാർഡിലാണ് താമസിപ്പിച്ചതെന്നും അവിടെ ചെലവഴിച്ച ആറുമാസം കടുത്ത മാനസികസമ്മർദം അനുഭവിച്ചെന്നും അവർ പറഞ്ഞു. പിന്നീട് രോഗമൊന്നുമില്ലെന്ന റിപ്പോർേട്ടാടെ ഡോക്ടർ മടക്കി അയച്ചു. ഇതിനുശേഷം ഒാഫിസ് ജോലിക്കാണ് നാവികസേന നിയമിച്ചത്. പിരിച്ചുവിടൽ പ്രതിരോധവകുപ്പിനെ നാവികസേന അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.