മംഗളൂരു:യുവതിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം സൈനേഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ മംഗളൂരു ബണ്ട്വാള്‍ സ്വദേശിയായ പ്രതി കുറ്റക്കാരനാണെന്ന് അഡീ.ജില്ല സെഷന്‍സ് കോടതി(ആറ്)ജഡ്ജി ഡി.ടി.പുട്ടരംഗ സ്വാമി. സൈനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന കെ.മോഹന്‍ കുമാറിനാണ്(54)ശിക്ഷ.പ്രതിക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
2009 സെപ്റ്റംബര്‍ 17നാണ് കേസിനാസ്പദ സംഭവം.പുത്തൂരിനടുത്ത പട്ടേമജലു ഗ്രാമത്തില്‍ ബീഡിത്തൊഴിലാളിയായ 22 കാരിയെ ജോലി ലഭിക്കുന്നതിനുള്ള ഇന്‍റര്‍വ്യൂവിന്‍റെ പേരില്‍ മടിക്കേരിയിലെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. മുറി വിടും മുമ്പ് ഗര്‍ഭധാരണം തടയാനുള്ള മരുന്ന് എന്ന് തെറ്റിദ്ധരിപ്പിച്ച് സൈനേഡ് നല്‍കി. ഇത് കഴിച്ചതിനെത്തുടര്‍ന്ന് അവശയായ യുവതി മടിക്കേരി ബസ് സ്റ്റാന്‍റിലെ പൊതുശുചിമുറിയില്‍ മരിച്ചുവീഴുകയായിരുന്നു.
കേസില്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ജുഡിത് ഒ.എം.ക്രാസ്റ്റ പ്രതിക്ക് സൈനേഡ് നല്‍കിയ ആളുടെ മൊഴി രേഖപ്പെടുത്തിയ ബണ്ട്വാള്‍ മജിസ്റ്റ്രേറ്റ് ഉള്‍പ്പെടെ 44 പേരെ വിസ്തരിച്ചിരുന്നു. അധ്യാപകനായിരിക്കെ 2004നും 2009നുമിടയില്‍ പ്രതിക്കെതിരെ 20 ബലാത്സംഗ,കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളില്‍ 2013ല്‍ വിധിച്ച ജീവപര്യന്തം തടവിനെതിരെ സമര്‍പിച്ച അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി വിധി വന്നില്ല.
കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലാണ് പ്രതിയുടെ അക്രമരീതിയിലേക്ക് വഴിതുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.