ജ്യേഷ്ഠനെ വെടിവെച്ച് ചുട്ടുകൊന്ന് രണ്ട് വീടുകളും കമ്പനിയും കൊള്ളയടിച്ച് ചാമ്പലാക്കിയവരിൽ അഞ്ചു പേരെ ജയിലിലെത്തിച്ച് അവശേഷിക്കുന്നവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള പോരാട്ടത്തിലാണ് സലീമും കുടുംബവും. മുസ്തഫാബാദിലെ സുഹൃത്തിെൻറ വാടകവീട്ടിലിരുന്ന് സംസാരിക്കവെ ഇനിയെന്താണ് പദ്ധതിയെന്ന് ചോദിച്ചപ്പോൾ അവർ ഓടിച്ചുവിട്ട ശിവ് വിഹാറിലേക്ക് തന്നെ പോകണമെന്നായിരുന്നു നിശ്ചയദാർഢ്യത്തോടെയുള്ള സലീമിെൻറ മറുപടി. കേസ് തുടരുേമ്പാൾതന്നെ വീടുപണി നടത്തണം.
ആട്ടിപ്പായിക്കാൻ ഒരുെമ്പട്ടവർക്ക് മുന്നിൽ ജീവിച്ചുകാണിക്കണം. കടുത്ത സമ്മർദങ്ങൾ അതിജയിച്ചാണ് പൊലീസുകാരുടെ രണ്ട് മക്കൾ അടക്കമുള്ള പ്രതികൾക്കെതിരെ ദൃക്സാക്ഷി മൊഴി നൽകി സലീം അവരെ ജയിലിലെത്തിച്ചത്. നീതിക്കായുള്ള പോരാട്ടത്തിന് തെൻറ ജീവനും ജീവിതവും ബാക്കിയാക്കിയതിന് സലീം ഒന്നാമതായി നന്ദി പറയുന്നത് അയൽക്കാരൻ അഭിഷേകിനോടാണ്. അഭിഷേകും കുടുംബവും അവരുടെ വീടിെൻറ മൂന്നാം നിലയിൽ ഒളിപ്പിച്ച് ജീവൻ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് താനും കുടുംബവും ഭൂമുഖത്തുണ്ടാകുമായിരുന്നില്ല എന്ന് സലീം ഓർമിപ്പിച്ചു. തിലകം ചാർേത്തി ഒളിച്ചുകടക്കാൻ അവർ സൗകര്യം ഒരുകകിയില്ലായിരുന്നെങ്കിൽ േജ്യഷ്ഠെനപ്പോലെ തങ്ങളും കത്തിച്ചാമ്പലായിപ്പോയേനെ.
മൂന്നു ഭാഗത്തുനിന്നും വീടുവളഞ്ഞ നൂറുകണക്കിനാളുകൾക്കിടയിൽപ്പെട്ട ജ്യേഷ്ഠൻ കൈകൂപ്പി ജീവനു വേണ്ടി കെഞ്ചുന്നത് അഭിഷേകിെൻറ വീട്ടിലെ സൺഫിലിം ഒട്ടിച്ച ചില്ലിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വെടിയുണ്ട തറച്ച് ജ്യേഷ്ഠൻ വീണപ്പോൾ പരിചയക്കാരനായ ഹരികാന്ത് ആണ് വടിെയടുത്ത് അടിക്കാൻ തുടങ്ങിയത്. അത് കഴിഞ്ഞ് വീട്ടിലേക്ക് സിലിണ്ടറുകളും പെട്രോൾ ബോംബുകളുെമറിഞ്ഞ് തീയിട്ട് ജീവനോടെ ജ്യേഷ്ഠനെ അതിലേക്കെറിഞ്ഞു. വെടിവെച്ചോളൂ സർക്കാർ നമുക്കൊപ്പമുണ്ട് എന്ന് പറഞ്ഞ് കലാപകാരികളെ പ്രോത്സാഹിപ്പിച്ചത് നന്ദ് കിഷോർ ഗുജ്ജർ എന്ന ലോനിയിലെ ബി.ജെ.പി നേതാവായിരുന്നു.
ശേഷം തെൻറ വീട്ടിൽ കയറി രണ്ട് െപൺമക്കളുടെ വിവാഹത്തിന് കൊടുക്കാൻ ഒരുക്കിവെച്ചിരുന്ന ആഭരണങ്ങളും ഫ്രിഡ്ജുകളും അലമാരകളും അടക്കമുള്ള വീട്ടുസാധനങ്ങളെല്ലാം കവർന്നു. രണ്ട് ഓേട്ടാകളും രണ്ട് കാറുകളും തീയിട്ടു. കമ്പനിയിൽ വിൽപനക്ക് തയാറാക്കി വെച്ചിരുന്ന അലമാരകളെല്ലാം കൊള്ളയടിച്ചു. പിന്നീട് ചെന്ന് അലമാര കമ്പനിയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളെവിെടയെന്ന് കെട്ടിടത്തിെൻറ കാര്യങ്ങൾ നോക്കുന്ന രാജുവിനോട് ചോദിച്ചപ്പോൾ ഇവിടെ അങ്ങനെ ഒരു അലമാര കമ്പനിയേ ഇല്ലെന്നും മേലിൽ ഇക്കാര്യം പറഞ്ഞ് ഇവിടെ വന്നേക്കരുതെന്നുമായിരുന്നു മറുപടി. എങ്കിലും 35 വർഷമായി താൻ ജീവിച്ച വീട് പുനർനിർമിച്ച് തിരികെ പോകാനുള്ള തീരുമാനത്തിലാണ് സലീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.