ഇന്ത്യൻ നാവിക സേനക്കൊപ്പം ഒരു ദിനം ചെലവഴിച്ച് സൽമാൻ ഖാൻ

വിശാഖപട്ടണം: വിശാഖപട്ടണത്ത് ഇന്ത്യൻ നാവികസേനക്കൊപ്പം ഒരു ദിവസം ചെലവഴിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. ഇന്ത്യയിൽ നിർമിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണത്തിലായിരുന്നു ആഘോഷം. നാവികരുമൊത്ത് വിനോദ പരിപാടികളുമായി താരം ചെലവഴിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പാചകം മുതൽ പുഷ്-അപ്പ് ചലഞ്ച് വരെയുണ്ടായിരുന്നതായി ചിത്രങ്ങളിൽ കാണാം.

2014ലെ സ്വാതന്ത്ര്യദിനവും സൽമാൻ ഖാൻ ഇന്ത്യൻ നാവിക സേനക്കൊപ്പമാണ് ആഘോഷിച്ചത്. ഭാരത് എന്ന ചിത്രത്തിൽ നാവിക സേന ഉദ്യോഗസ്ഥനായും സൽമാൻ അഭിനയിച്ചിരുന്നു.

ഭാരതം 75ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായുള്ള ആഘോഷങ്ങളും നടന്നിരുന്നു. ത്രിവർണപതാകയേന്തി നാവികസേനാംഗങ്ങളും ഒത്തുകൂടി. 312 ആളുകളെ വഹിക്കാൻ ശേഷിയുള്ളതാണ് ഐ.എൻ.എസ് വിശാഖപട്ടണം. 164 മീറ്റർ നീളവും 7,500 ടൺ ഭാരവുമുള്ള ഐ.എൻ.എസ് വിശാഖപട്ടണത്തിന് ആന്‍റി സബ്മറൈൻ റോക്കറ്റുകളും തോക്കുകളും വൈദ്യുത യുദ്ധപടക്കോപ്പുകളും വഹിക്കാൻ ശേഷിയുണ്ട്.

Tags:    
News Summary - Salman Khan Spends Day With Sailors On Indian Navy's INS Visakhapatnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.