അഭിപ്രായ സർവേകൾ ഉടൻ നിരോധിക്കണമെന്ന്​ സമാജ്​വാദി പാർട്ടി

ലഖ്​നോ: അഭിപ്രായ സർവേകൾ ഉടൻ നിരോധിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമാജ്​വാദി പാർട്ടി. കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷന്​ എസ്​.പി ഇതുസംബന്ധിച്ച്​ കത്തെഴുതി. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്​ ഉത്തർപ്രദേശിൽ നടക്കുന്നതെന്ന്​ എസ്​.പി നേതാവ്​ ​നരേഷ്​ ഉത്തം പട്ടേൽ പറഞ്ഞു.

ജനുവരി എട്ടാം തീയതി യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിനുള്ള പത്രികകളും സമർപ്പിച്ചു. ഇപ്പോഴും വാർത്ത ചാനലുകൾ അഭിപ്രായ സർവേകൾ പുറത്ത്​ വിടുകയാണ്​. ​ഇത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്​നമായ ലംഘനമാണെന്ന്​ എസ്​.പി ആരോപിക്കുന്നു.

കഴിഞ്ഞ ഒക്​ടോബറിൽ ബി.എസ്​.പി നേതാവ്​ മായാവതിയും അഭിപ്രായ സർവേകൾ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന്​ മുമ്പ്​ നടക്കുന്ന അഭിപ്രായ സർവേകൾ സ്വതന്ത്രമായ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നായിരുന്നു മായാവതിയുടെ പ്രതികരണം.

Tags:    
News Summary - Samajwadi Party calls for immediate ban on opinion polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.