ലക്നോ: സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയും പൊലീസും തമ്മിലുള്ളഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കിഴക്കൻ യു.പിയിലെ ഡിയോറിയയിലാണ് സംഭവം. തെരഞ്ഞെടുപ്പ് കമീഷനും സർക്കാരും പ്രഖ്യാപിച്ച കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.
ഡിയോറിയയിലെ രുദ്രപൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സമാജ്‌വാദി സ്ഥാനാർത്ഥി പ്രദീപ് യാദവിന്‍റെ പ്രചാരണ പരിപാടി ജില്ലാ മേധാവി ശ്രീപതി മിശ്ര തടഞ്ഞു. നൂറുകണക്കിന് പേരാണ് പരിപാടി കോവിഡ് മാനദണ്ഡങ്ങൾ ലംഘിവെന്ന് ആരോപിച്ചാണ് തടഞ്ഞത്.
തനിക്ക് ആളുകളെ തടയാൻ കഴിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും യാദവ് പറഞ്ഞു. ജനാധിപത്യത്തിൽ എല്ലാവർക്കും രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും,നിങ്ങൾക്ക് ഇത് തടയാൻ കഴിയില്ലെന്നും പ്രതികരിച്ച നേതാവിനെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിക്കുന്നത് വ്യക്തമാണ്. ഇതിന് മറുപടിയായി സർക്കാരുകൾ മാറി വരുമെന്ന് ഓർക്കണമെന്നായിരുന്നു പ്രദീപ് യാദവിന്‍റെ പ്രതികരണം.
പിന്നീട് പൊലീസ് മേധാവി യാദവിനോട് കാറിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ കൂടെയുണ്ടായ പാർട്ടി പ്രവർത്തകർ ആർത്ത് വിളിക്കാൻ തുടങ്ങി. ഇവർ ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ലെന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സംഭവത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പ്രദീപ് യാദവിനെയും മറ്റ് 400 പേരെയും ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ടെന്ന് ഡിയോറ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.