സമാജ്​വാദി പാർട്ടി നേതാവിനെ ഭാര്യയുടെ കാമുകൻ വെടിവെച്ച്​ കൊന്നു

ന്യൂഡൽഹി: സമാജ്​വാദി പാർട്ടി നേതാവിനെ ഭാര്യയുടെ കാമുകൻ വെടിവെച്ച്​ കൊന്നു. പാർട്ടി നേതാവ്​ ജഗ്​ദീഷ്​ മാലി(35) ആണ്​ കൊലപ്പെട്ടത്​​.

കഴിഞ്ഞ ദിവസം മാലിയും ഭാര്യയുടെ കാമുകനായ ദിലീപും തമ്മിൽ തർക്കമുണ്ടായിരുന്നു. യു.പിയിലെ നയി ബസ്​തി മേഖലയിലെ ചാൻഡുസി പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവമുണ്ടായതെന്ന്​ പൊലീസ്​ സുപ്രണ്ട്​ യമുന പ്രസാദ്​ പറഞ്ഞു.

ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ മാലിക്കെതിരെ ദിലീപ്​ വെടിയുതിർക്കുകയായിരുന്നു. ജഗ്​ദീഷ്​ മാലി സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. വെടിയുതിർത്ത ദിലീപിനെയും ജഗ്​ദീഷ്​ മാലിയുടെ ഭാര്യയേയും പ്രതിയാക്കി പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Samajwadi Party Leader Shot Dead By Wife's Lover In Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.