പാർട്ടിയെ പിളർത്താൻ ഗൂഡാലോചന –മുലായം

ലക്​നൊ: പുറത്താക്കപ്പെട്ട ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ്​ പ്രതിപക്ഷവുമായി ഗൂഡാലോചന നടത്തി പാർട്ടിയെ പിളർത്താൻ ശ്രമിക്കുകയാണെന്ന്​ മുലായം ആരോപിച്ചു. ബുധനാഴ്​ച ലക്​നൊവിൽ പാർട്ടി ​​പ്രവർത്തകരെ അഭിസംബോധന​ ​ചെയ്യവെയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. ​​പ്രവർത്തകർ ​െഎക്യത്തോടെ നിൽക്കണം.

പാർട്ടിയെ പിളർത്താൻ ആരെയും അനുവദിക്കില്ലെന്നും പാർട്ടി ചിഹ്​നം ത​േൻറതാണെന്നും മുലായംസിങ്​ യാദവ്​. അടിയന്തരാവസ്​ഥ കാലത്താണ് ഞാൻ ഇൗപാർട്ടി രൂപീകരിക്കുന്നത്​. ഇതിനായി ധാരാളം കഷ്​ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്​. അന്ന്​ അഖിലേഷ്​ യാദവിന്​ അന്ന്​ രണ്ട്​ വയസാണ്​ പ്രായം.

മോ​​േട്ടാർ സൈക്കിൾ ചിഹ്​നത്തിൽ അഖില ഭാരതീയ സമാജ്​വാദി പാർട്ടി എന്ന​ പേരിൽ ഒരു പുതിയ പാർട്ടി രുപീകരിക്കാനാണ്​ രാം ഗോപാൽ ശ്രമിക്കുന്നത്​​. സിബി​െഎക്കെതിരെ അദ്ദേഹത്തെ സഹായിക്കാമെന്ന്​ ഞാൻ പറഞ്ഞതാണ്​. പക്ഷേ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന്​ നമ്മുടെ പാർട്ടിയെ ദുർബലപ്പെടുത്താനാണ്​ രാം ​​​​​​േഗാപാൽ യാദവ്​ ​​ശ്രമിക്കുന്നത്​.

അനുയായികൾക്ക്​ എന്നിൽ പൂർണ വിശ്വാസമുണ്ട്​. നമ്മുടെ പാർട്ടി ചിഹ്​നമോ പേരോ മാറ്റില്ല. എസ്​.പിയിലെ കുറച്ചുപേർ മറ്റ്​ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്​ച നടത്തുന്നുണ്ട്​. നിങ്ങളെല്ലാവരും എ​ന്നോടൊപ്പമുണ്ടെന്ന്​ ഉറപ്പു നൽകുക.  എൻറെ പാർട്ടിയും ചിഹ്​നവും സുരക്ഷിതമാണ്​.

Tags:    
News Summary - Samajwadi Party Live: Ram Gopal Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.