ബംഗളൂരു: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം ഞായറാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1926 ജൂണ്‍ 26ന് രൂപം നല്കിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ‘ആദര്ശവിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിലേക്ക്’ എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ തീയതി പ്രഖ്യാപനം ബംഗളൂരുവിൽ നടക്കും. സമസ്ത നാഷനൽ എജുക്കേഷൻ കൗൺസിലിനു കീഴിലെ വിവിധ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും സമസ്തയുടെ വിവിധ പദ്ധതി പ്രഖ്യാപനവും ചടങ്ങിൽ നടക്കും. സമസ്ത മുശാവറയുടെ കേരളത്തിനു പുറത്തെ ആദ്യ യോഗവും അന്നേ ദിവസം ബംഗളൂരുവിൽ നടക്കും.
10ന് സമ്മേളനനഗരിയില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനറും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.