ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ഞായറാഴ്ച ബംഗളൂരു പാലസ് മൈതാനത്ത് നടക്കും. 2026 ഫെബ്രുവരിയില്‍ നടക്കുന്ന നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സ്ഥലവും തീയതിയും ബംഗളൂരുവിൽ പ്രഖ്യാപിക്കും. ചരിത്രത്തിലാദ്യമായി കേരളത്തിന് പുറത്ത് സമസ്ത മുശാവറ യോഗം ചേരുന്നുവെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
രാവിലെ ഒമ്പതിന് തവക്കല്‍ മസ്താന് ദർഗ സന്ദർശനത്തോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 10ന് സമ്മേളന നഗരിയിൽ സ്വാഗത സംഘം ജനറല്‍ കണ്‍വീനറും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം നിർവഹിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണകന്നട ജില്ല ജനറൽ സെക്രട്ടറിയുമായ വി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ബംബ്രാണ ആമുഖ പ്രഭാഷണം നിർവഹിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും എസ്.വൈ.എസ് പ്രസിഡന്റുമായ സാദിഖലി തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയാവും.
സേവനസന്നദ്ധരായ കര്‍ണാടക സംസ്ഥാനത്തെ 2500ഓളം വിഖായ വളന്റിയര്‍മാരുടെ സമര്‍പ്പണം ഡി.കെ. ശിവകുമാര്‍ നിർവഹിക്കും. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സമസ്ത നൂറാം വാര്‍ഷിക പദ്ധതി പ്രഖ്യാപനം നടത്തും.
കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, മന്ത്രിമാരായ സമീര്‍ അഹ്മദ് ഖാന്, രാമലിംഗ റെഡ്ഡി, ദിനേശ് ഗുണ്ടൂറാവു, ഭൈരതി സുരേഷ്, കെ.ജെ. ജോർജ്, ചീഫ് വിപ്പ് സലീം മുഹമ്മദ്, മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എന്‍.എ. ഹാരിസ് എം.എല്‍.എ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹ്മദ്, റിസ് വാന്‍ അര്‍ഷദ് എം.എല്‍.എ, ബി.എം ഫാറൂഖ് എം.എൽ.സി, പൊന്നണ്ണ എം.എൽ.എ, ഡോ. മന്ദർഗൗഢ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ നേതാക്കളായ കോട്ടുമല എം.കെ. മൊയ്തീന് കുട്ടി മുസ്ലിയാര്, എം.പി. കുഞ്ഞഹമ്മദ് മുസ്ലിയാര് നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, കെ. ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കളും സംബന്ധിക്കും.
ബംഗളൂരു: സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക ആഘോഷ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി ഖുദ്ദൂസ് സാഹിബ് ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന മീറ്റ് നടക്കും. എസ്.കെ.എസ്.എസ്.എഫ് ദേശീയ സമിതി ചെയര്‍മാനും കേരള സ്റ്റേറ്റ് പ്രസിഡന്റുമായ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദുഗളട്ക്ക പ്രാർഥനക്ക് നേതൃത്വം നല്‍കും. എസ്.കെ.എസ്.എസ്എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് ഹുദവി കോലാര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി അനീസ് കൗസരി സ്വാഗതം പറയും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. വിഖായ വിജിലന്റ് മീറ്റില്‍ എസ്.കെ.എസ്.എസ്.എഫ് കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, സീനിയര്‍ വൈസ് പ്രസിഡന്റ് സത്താന് പന്തലൂര്‍ ക്ലാസെടുക്കും.
തുടര്‍ന്ന് നടക്കുന്ന എജുമീറ്റില് എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അസ്ലം ഫൈസി സ്വാഗത പ്രഭാഷണം നടത്തും.
ഖാസിം ദാരിമി കിന്യ അധ്യക്ഷത വഹിക്കും. കര്‍ണാടക ഗവൺമെന്റ് ധനകാര്യ സെക്രട്ടറി പി.സി. ജാഫര്‍ ഐ.എ.എസ് മുഖ്യാതിഥിയായി സംബന്ധിക്കും. ഷാഹിദ് തിരുവള്ളൂര്‍ ഐ.എ.എസ്, ഫാല്‍ക്കണ്‍ ഗ്രൂപ് ഡയറക്ടര്‍ അബ്ദുല്‍ സുബ്ഹാന്, കേരള സ്റ്റേറ്റ് ട്രന്റ് ചെയര്മാന് അബ്ദുല്‍ ഖയ്യൂം കടമ്പോട്, കര്‍ണാടക ട്രന്റ് ഇന്‍ചാര്‍ജ് കെ.കെ. സലീം, ഇഖ്ബാല്‍ ബാലില നേതൃത്വം നല്‍കും.
സംഘാടന സമിതി യോഗത്തിൽ വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി.സി. ഉമർ മൗലവി പ്രഭാഷണം നടത്തി. വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ കെ.പി. ശംസുദ്ദീൻ സാറ്റലൈറ്റ്, മുനീർ ഹെബ്ബാൾ, അർഷാദ് വി.സി, സി.പി. സദഖത്തുല്ല, വി.കെ. നാസർ ഹാജി, സി.എച്ച്.അബുഹാജി, ടി.സി. സിറാജ്, സിദ്ദീഖ് തങ്ങൾ, അയ്യൂബ് ഹസനി, സുബൈർ കായക്കൊടി, അയ്യൂബ് ഹസനി, കെ.കെ. സലീം, ശംസുദ്ദീൻ അനുഗ്രഹ, നാസർ, എം.കെ. നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗതസംഘം വർക്കിങ് കൺവീനർ പി.എം. ലത്വീഫ് ഹാജി സ്വാഗതം പറഞ്ഞു. അസ്ലം ഫൈസി പ്രാർഥനക്ക് നേതൃത്വമേകി.
ബംഗളൂരു: ആത്മീയ സാഫല്യത്തിന്റെ നിറഞ്ഞ മനസ്സോടെ പ്രാര്‍ഥനയിലലിഞ്ഞ് മജ്ലിസുന്നൂര് ആത്മീയ സംഗമം. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നോടിയായാണ് മജ്ലിസുന്നൂർ നടത്തിയത്. ഭക്തിസാന്ദ്രമായ സദസ്സിനു മജ്ലിസുന്നൂര് സംസ്ഥാന അമീർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നല്കി. സമസ്ത ട്രഷറർ പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് ആമുഖപ്രഭാഷണം നടത്തി.
സമസ്ത വൈസ് പ്രസിഡന്റ് യു.എം. അബ്ദുറഹിമാൻ മുസ്ലിയാർ പ്രാർഥന നടത്തി. മുശാവറ അംഗങ്ങളായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, ബംബ്രാണ അബ്ദുൽഖാദർ മുസ്ലിയാർ, വി. മൂസക്കോയ മുസ്ലിയാർ വയനാട്, എം.എം. അബ്ദുല്ല മുസ്ലിയാർ കുടക്, ഉസ്മാൻ ഫൈസി തോടാർ, പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.