ന്യൂഡൽഹി: രാജ്യത്തെ ഹിന്ദുത്വ ഭീകരതയുടെ ചുരുളഴിച്ചത് 2010 ഡിസംബറില്‍ സ്വാമി അസിമാ നന്ദ ഡല്‍ഹി തീസ് ഹസാരി കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മുമ്പാകെ സ്വാഭീ ഷ്ടപ്രകാരം നൽകിയ മൊഴി. നിർണായകമായ ഇൗ മൊഴി തള്ളിയാണ് ഹിന്ദുത്വ ഭീകര കേസുകളി ലെല്ലാം വിചാരണ കോടതികൾ പ്രതികളെ കുറ്റമുക്തരാക്കിക്കൊണ്ടിരിക്കുന്നത്. മുസ്ലിം ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രതികാരം ചെയ്യാനാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഇത്തരം സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് അസിമാനന്ദ മൊഴി നല്കി. 2006നും 2008നുമിടയില്‍ മഹാരാഷ്ട്രയിലെ മാലേഗാവിലും െഹെദരാബാദ് മക്കാ മസ്ജിദിലും പാകിസ്താനിലേക്കുള്ള സംഝോത എക്സ്പ്രസിലും സ്ഫോടനങ്ങള്‍ നടത്തിയത് ഈ സംഘമാണെന്നും അസിമാനന്ദ വ്യക്തമാക്കി. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മുമ്പാകെ ക്രിമിനല്‍ ശിക്ഷാനിയമം 164ാം വകുപ്പുപ്രകാരം അസിമാനന്ദ നല്കിയ മൊഴി ചോര്‍ന്നതിനെതിരെ ആര്.എസ്.എസ് പ്രവര്ത്തകന് ദേവേന്ദ്ര ഗുപ്ത പിന്നീട് കോടതിയെ സമീപിച്ചു.
2004ല്‍ കുംഭില്‍ സ്വാമി അസിമാനന്ദ വിളിച്ചുകൂട്ടിയ യോഗത്തിലാണ് സ്ഫോടനം നടത്താനുള്ള ആദ്യ പദ്ധതി തയാറാക്കിയതെന്നാണ് പ്രോസിക്യൂഷന് വാദം. ഇതിനുശേഷം 2006ല്‍ ഹിന്ദുത്വവത്കരണത്തിനായി സ്വാമി അസിമാനന്ദയും കൊല്ലപ്പെട്ട സുനില്‍ ജോഷിയും മേള സംഘടിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, മുന്‍ തലവന്‍ കെ.എസ്. സുദര്ശന് തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. സ്ഫോടനം നടത്താന്‍ പണം സ്വരൂപിക്കാമെന്നേറ്റ അസിമാനന്ദതന്നെയാണ് ആവശ്യമായ തീവ്രവാദികളെ ഏകോപിപ്പിച്ചത്. സ്ഫോടനങ്ങള്‍ നടത്തുന്നതിനായി ദേവേന്ദ്ര ഗുപ്ത, ലോകേശ് ശര്‍മ, ചന്ദ്രശേഖര്‍ തുടങ്ങിയ ഹിന്ദുത്വ ഭീകരരെ സന്യാസിനി പ്രജ്ഞ സിങ് ഠാകുറുമായും മാലേഗാവ് കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിതുമായും സ്വാമി അസിമാനന്ദയാണ് ബന്ധപ്പെടുത്തിയത്.
ആര്.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയുമായി സ്വാമി അസിമാനന്ദ കൂടിക്കാഴ്ച നടത്തിയതിന് സാക്ഷിയായ ഭരത് മോഹന്‍ലാല്‍ രാധേശ്വർ ആര്.എസ്.എസ് ഉന്നത നേതാവിന് ഹിന്ദുത്വ ഭീകരാക്രമണങ്ങളിലുള്ള പങ്ക് സംബന്ധിച്ച് അന്വേഷണ ഏജന്‍സികൾക്ക് മൊഴി നൽകിയിരുന്നു. 2006ലും 2008ലും നടന്ന മാലേഗാവ് സ്ഫോടനങ്ങള്‍, 2007ലെ മക്കാ മസ്ജിദ് സ്ഫോടനം, അജ്മീര്‍ സ്ഫോടനം, സംഝോത സ്ഫോടനം, 2008ലെ മൊദാസ സ്ഫോടനം എന്നിവയിലെ ആര്.എസ്.എസ് ബന്ധം അേന്വഷിച്ച ഏജന്‍സികൾക്കു മുമ്പാകെയായിരുന്നു ഇൗ മൊഴി.
രാജ്യത്തെ വിവിധ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ ഭീകര ശൃംഖലയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു രാധേശ്വറിെൻറ മൊഴി. സ്ഫോടനത്തില്‍ പങ്കാളികളായവരുമായി 2007ല്‍ താന്‍ നിരന്തര ബന്ധത്തിലായിരുന്നെന്നും ഗുജറാത്തിലെ തെൻറ വീട്ടില്‍ സന്യാസിനി പ്രജ്ഞ സിങ്, സ്വാമി അസിമാനന്ദ, സുനില്‍ ജോഷി എന്നിവര്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നെന്നും ഈ മൊഴിയിലുണ്ട്. സ്വാമി അസിമാനന്ദയെ ഉത്തരാഖണ്ഡിലെ ആശ്രമത്തില്‍നിന്ന് ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടുന്നതിനു മുമ്പായിരുന്നു ഈ മൊഴി. കേസില്‍ താന്‍ മാപ്പുസാക്ഷിയാകാമെന്നും രാജസ്ഥാന് ഭീകരവിരുദ്ധ സ്ക്വാഡിന് രാധേശ്വര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, സ്വാമി അസിമാനന്ദയെ അജ്മീര്‍ സ്ഫോടനത്തില്‍ അറസ്റ്റ് ചെയ്തതോടെ രാധേശ്വര്‍ ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലായെങ്കിലും മാപ്പുസാക്ഷിയാകാൻ തയാറായില്ല. സ്ഫോടനങ്ങളിലെ തെളിവ് നശിപ്പിക്കാനാണ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയതെന്ന് മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും ആ കേസും പിന്നീട് തുമ്പില്ലാതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.