ഗോവധക്കാരെ മാത്രമല്ല, കർഷക ആത്മഹത്യക്ക് കാരണക്കാരായവരെയും തൂക്കണമെന്ന് ശിവസേന

മുംബൈ: ഗോവധത്തെ ചൊല്ലി വേവലാതിപെടുകയും കടുത്ത നിയമങ്ങൾ കൊണ്ടുവരുകയും ചെയ്യുന്ന ബി.ജെ.പി സർക്കാറുകൾ ആത്മഹത്യയിൽ അഭയം തേടുന്ന കർഷകരെകൂടി കാണണമെന്ന് ശിവസേന മുഖപത്രം ‘സാമ്ന’. ഗോവധം ഫലപ്രദമായി തടയണമെങ്കിൽ കർഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നും ‘സാമ്ന’ എഴുതി.

ഗോവധത്തിന് ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവ് ശിക്ഷ നിയമമാക്കുകയും ഗോവധക്കാരെ തൂക്കിലേറ്റണമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് പ്രസ്താവിക്കുകയും ചെയ്ത പശ്ചാത്തിത്തിലാണ് സേനയുടെ പ്രതികരണം. ഗോവധം കുറ്റകരമാക്കിയത് പോലെ കർഷകരുടെ ആത്മഹത്യയെ നരഹത്യ കുറ്റമാക്കുകയും ഉത്തരവാദികൾക്ക് ജീവപര്യന്തമൊ തൂക്കുകയറൊ നൽകണമന്നും സേന ആവശ്യപ്പെട്ടു.

ഗോവധം നിരോധിച്ചവരെ അഭിനന്ദിക്കാം. എന്നാൽ, കർഷകരുടെ കാര്യമൊ. അവരുടെ ആത്മഹത്യക്ക് ആരാണ് കുറ്റക്കാരെന്ന് കൃത്യമായി വ്യാഖ്യാനിക്കണം. ഉത്തരവാദികളെ ശിക്ഷിക്കുകയും വേണം. മാട്ടിറച്ചി നിരോധനത്തെ തുടർന്ന് മാട്ടിറച്ചിയുടെ കയറ്റുമതി കൂടുകയാണ് ചെയ്തതെന്നും-‘സാമ്ന’ ചൂണ്ടിക്കാട്ടി.
യു.പിയിൽ ആദിത്യനാഥ് മുഖ്യമന്ത്രി ആയതോടെ അറവുശാലകൾ പൂട്ടിച്ചതു പോലെ ഗോവയിലെയും മണിപ്പൂരിലെയും ബി.ജെ.പി സർക്കാറുകൾക്ക് കഴിയുമൊയെന്നും ശിവസേന വെല്ലുവിളിച്ചു. മാട്ടിറച്ചി ഭക്ഷണത്തി​െൻറ അവിഭാജ്യ ഘടകമായ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അറവ് നിരോധിക്കാൻ ബി.ജെ.പി ചങ്കൂറ്റം കാട്ടുമൊയെന്ന് ‘സാമ്ന’ ചോദിച്ചു.

തങ്ങളുടെ ജീവൻ നിലനിർത്തണൊ അതൊ കന്നുകാലികളെ പോറ്റണമൊ എന്ന പ്രതിസന്ധിയിലാണ് മഹാരാഷ്ട്രയിലെ കർഷകർ. ഇവർക്ക് ഒരു പോംവഴി സർക്കാർ പറഞ്ഞുകൊടുക്കണം-‘സാമ്ന’ എഴുതി.

Tags:    
News Summary - Samna is against BJP's beef ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.