യോഗി ആദിത്യനാഥ്

സനാതൻ ധർമ്മം ഇന്ത്യയുടെ ദേശീയ മതമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നോ: സനാതൻ ധർമ്മം ഇന്ത്യയുടെ ദേശീയ മതമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ഭിൻമാലിൽ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രം പോലെ അശുദ്ധമാക്കപ്പെട്ട മറ്റ് ആരാധനാലയങ്ങൾ പുനഃസ്ഥാപിക്കാൻ പ്രചാരണം നടത്തണമെന്ന് യോഗി ജനങ്ങളോട് അഭ്യർഥിച്ചു.

" രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി അവരുടെ പൈതൃകത്തെ ബഹുമാനിക്കുമെന്നും അവ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തിരുന്നു. ഏതെങ്കിലും കാലഘട്ടത്തിൽ നമ്മുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ 500 വർഷങ്ങൾക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്താൽ ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയിൽ അവ പുനഃസ്ഥാപിക്കാൻ പ്രചാരണം നടത്തണം"- യോഗി പറഞ്ഞു.

1400 വർഷങ്ങൾക്കിപ്പുറം വീണ്ടും നീലകണ്ഠന്റെ ക്ഷേത്രം പുനഃസ്ഥാപിച്ചത് പൈതൃകത്തോടുള്ള ബഹുമാനത്തിന്റെയും സംരക്ഷണത്തിന്റെയും ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതം, കർമ്മം, ഭക്തി, ശക്തി എന്നിവയുടെ ഏകോപനത്തിന്റെ കേന്ദ്രബിന്ദുവാണ് രാജസ്ഥാൻ. മതത്തിന്റെ യഥാർഥ രഹസ്യങ്ങൾ മനസ്സിലാക്കണമെങ്കിൽ രാജസ്ഥാനിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - "Sanatan Dharma Is National Religion Of India": Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.