ന്യൂഡൽഹി: സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനെ എല്ലാ പൗരൻമാരും ബഹുമാനിക്കണമെന്നും യോഗി പറഞ്ഞു. മതപരമായ കേന്ദ്രങ്ങൾ മുമ്പ് തകർക്കപ്പെട്ടിരുന്നു. ഇത് പുനസ്ഥാപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് അയോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തി യോഗി ആദിത്യനാഥ് പറഞ്ഞു.
സനാതന ധർമ്മം ഇന്ത്യയുടെ രാഷ്ട്രീയ ധർമ്മമാണ്. സ്വാർഥതക്ക് മുകളിൽ നമ്മൾ ഉയർന്നാൽ നമുക്ക് രാഷ്ട്രീയധർമ്മവുമായി ബന്ധപ്പെടാം. നമ്മുടെ രാജ്യം ദേശീയ മതവുമായി ബന്ധപ്പെടുമ്പോൾ സുരക്ഷിതമാവുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ നീൽകാന്ത് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
അയോധ്യയിൽ രാമക്ഷേത്രമെന്ന് 500 വർഷമായുള്ള രാജ്യത്തിന്റെ ആവശ്യമാണ്. നരേന്ദ്ര മോദിയുടെ ശ്രമഫലമായി ഇത് യാഥാർഥ്യമാവുകയാണ്. എല്ലാ വിശ്വാസികളും രാമക്ഷേത്രത്തിനായി സഹായിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യോഗിക്കൊപ്പം കേന്ദ്ര ജല-വൈദ്യുത മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും പരിപാടിയിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.