ന്യൂഡൽഹി: കേന്ദ്രത്തിലെ രണ്ട് അന്വേഷണ ഏജൻസികളായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവയുടെ തലപ്പത്ത് നടക്കുന്ന പോരിലൂടെ സംഘ്പരിവാറിനുള്ളിലെ ഗൂഢമായ അധികാര വടംവലി പുറത്തേക്ക്. മുൻധനമന്ത്രി പി. ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവരുൾപ്പെട്ട എയർസെൽ-മാക്സിസ് കേസന്വേഷണത്തിനിടയിലാണ് പൊട്ടിത്തെറി.
കേസേന്വഷണം നയിച്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജോയൻറ് ഡയറക്ടർ രാജേശ്വർ സിങ്ങിന് സുപ്രീംകോടതി മുഖേന അന്വേഷണച്ചുമതല നഷ്ടമായി. ബാഹ്യ ഇടപെടലുകളിൽനിന്ന് ഇതുവരെ അദ്ദേഹത്തിന് ലഭിച്ചുവന്ന സംരക്ഷണം ഇല്ലാതായി. അവിഹിത സ്വത്ത് സമ്പാദിച്ചുവെന്നും, പാകിസ്താൻ രഹസ്യാനേഷണ വിഭാഗത്തിെൻറ ഏജൻറുമാരുമായി സമ്പർക്കം പുലർത്തിയെന്നുമുള്ള ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം അന്വേഷണം നേരിടേണ്ടിവന്നേക്കും.
‘റോ’ മുദ്രവെച്ച കവറിൽ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രസർക്കാറിന് സുപ്രീംകോടതി നൽകിയത്.
എയർസെൽ-മാക്സിസ് കേസന്വേഷണത്തിനു പുറമെ, 2ജി, സഹാറ തട്ടിപ്പ് തുടങ്ങിയ സുപ്രധാന കേസുകളിലും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് രാജേശ്വർ സിങ്. തന്നെ കുരുക്കാനുള്ള ബോധപൂർവമായ നീക്കങ്ങളാണ് ധനമന്ത്രാലയത്തിലെ ഉന്നതർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഇൗ സംഭവവികാസങ്ങളുടെ ഒരുവശത്ത് ആർ.എസ്.എസ് ലോബിയും മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരുമാണ്. രാജേശ്വർ സിങ്ങിെൻറ പക്ഷത്ത് ബി.ജെ.പി എം.പി സുബ്രമണ്യൻസ്വാമി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, എൻഫോഴ്സ്മെൻറ് ഡയറക്ടർ കർണാൽ സിങ് തുടങ്ങിയവരാണ്. ഇവർക്ക് ആർ.എസ്.എസ് ലോബിയുടെ ശക്തമായ പിന്തുണയുണ്ട്.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി, പ്രധാനമന്ത്രിയുടെ വിശ്വസ്തനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഹസ്മുഖ് അധിയ, പ്രധാനന്ത്രിയുടെ അഡീഷനൽ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, സി.ബി.െഎ സ്പെഷൽ ഡയറക്ടറും മോദി-അമിത് ഷാമാരുടെ വിശ്വസ്തനുമായ രാകേഷ് അസ്താന, റോ മേധാവി അനിൽ ദസ്മാന തുടങ്ങിയവരാണ് മറുചേരിയിൽ.
റോയും എൻഫോഴ്സുമെൻറുമായുള്ള തർക്കങ്ങളൊന്നും മുെമ്പാരിക്കലും കേട്ടുകേൾവിയുള്ളതല്ല. എന്നാൽ സുപ്രീംകോടതിക്ക് നൽകിയ കവർ, റവന്യൂ സെക്രട്ടറിക്ക് രാജേശ്വർ സിങ് എഴുതിയ കത്ത്, എൻഫോഴ്സ്മെൻറിെൻറ അസാധാരണ പത്രക്കുറിപ്പ്, സുബ്രമണ്യൻ സ്വാമിയുടെ ട്വിറ്റർ പോര് എന്നിവയെല്ലാം വടംവലിയുടെ ശക്തി വ്യക്തമാക്കുന്നു. ഇൗ പോരിന്, പുറത്തേക്ക് വരാത്ത നിരവധി ഉൾപിരിവുകളുണ്ട്.
എയർസെൽ-മാക്സിസ് കേസിെൻറ ഗതി തിരിയാൻ ഇൗ പോര് കാരണമായേക്കും. എയർസെൽ ഒാഹരി വിദേശ കമ്പനിയായ മാക്സിസിന് വിറ്റതുമായി ബന്ധപ്പെട്ട വിദേശനിക്ഷേപ ഇടപാടിന് സഹായമൊരുക്കി കാർത്തി കോഴ വാങ്ങിയെന്ന കേസാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരുന്നത്. കാർത്തി ചിദംബരം ജാമ്യത്തിലാണ്; ചിദംബരം അറസ്റ്റിെൻറ വക്കിൽ നിൽക്കുന്നു. സെപ്റ്റംബർ പകുതിക്കുമുമ്പ് കേസന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം.
ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസുകാരൻ ഡാനിഷ് ഷായുമായി രാജേശ്വർ സിങ് നടത്തിയ ഫോൺ സംഭാഷണത്തിെൻറ പശ്ചാത്തലത്തിലായിരുന്നു റോയുെട കുറിപ്പ്. പാകിസ്താെൻറ ചാരസംഘടനയായ െഎ.എസ്.െഎക്കുവേണ്ടി ഡാനിഷ് ഷാ പ്രവർത്തിക്കുന്നുവെന്ന് റോ സംശയിക്കുന്നു.
ധനമന്ത്രാലയത്തിലേക്ക് ഫോണിൽ വിളിച്ച ഡാനിഷ് ഷായുമായി സംസാരിച്ചത് രാജേശ്വർ സിങ്ങാണ്. അദ്ദേഹം അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം നേരത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.