വാക്​സിൻ ദൗത്യം; രാജ്യത്ത്​ ആദ്യ ഡോസ്​ സ്വീകരിച്ചത് ​ഇദ്ദേഹം

ന്യൂഡൽഹി: രാജ്യം വാക്​സിൻ ദൗത്യം ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടുന്നത്​ ഡൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡൽഹി എയിംസി​ലെ ജീവനക്കാരനായ മനീഷ്​ കുമാറാണ്​ രാജ്യത്ത്​ കോവിഡ്​ വാക്​സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ച് ചരിത്രത്തിൽ ഇടം നേടിയത്​.

ഡൽഹി എയിംസിൽ വെച്ചാണ്​ അദ്ദേഹം വാക്​സിൻ സ്വീകരിച്ചത്. ഓക്​സ്​ഫഡും ആസ്​ട്രസെനക്കയും ചേർന്ന്​ നിർമിച്ച കോവിഷീൽഡ്​ വാക്​സിനാണ്​ വിതരണം തുടങ്ങിയത്​.

ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിരപോരാളികൾക്കുമാണ്​ വാക്​സിൻ ലഭ്യമാക്കുക. മൂന്നുകോടി ഇന്ത്യക്കാർ ഈ ഘട്ടത്തിൽ വാക്​സിൻ സ്വീകരിക്കും.

രാജ്യത്ത്​ കോവിഡ്​ പ്രതിരോധത്തിനായി രണ്ടു വാക്​സിനുകൾക്കാണ്​ അനുമതി നൽകിയത്​. കോവിഷീൽഡിനും ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവാക്​സിനുമാണ്​ അടിയന്തര ഉപയോഗത്തിന്​ അനുമതി​. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്​സിൻ വിതരണ ഉദ്​ഘാടനം നിർവഹിച്ചു. രണ്ടു വാക്​സിനുകൾക്ക്​ കൂടി രാജ്യത്ത്​ ഉടൻ അനുമതി നൽകുമെന്നാണ്​ വിവരം. 

Tags:    
News Summary - Sanitation Worker Manish Kumar Becomes First Indian to Get Covid 19 Vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.