ന്യൂഡൽഹി: നഗരത്തിൽ നിരവധി പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി മൂന്ന് വിനോദ പാർക്കുകളും ദില്ലിയിലെ പ്രശസ്തമായ സഞ്ജയ് തടാകവും അധികൃതർ ശനിയാഴ്ച അടച്ചു. ഹൗസ് ഖാസ് പാർക്ക്, ദ്വാരക സെക്ടർ 9 പാർക്ക്, ഹസ്ത്സൽ പാർക്ക് എന്നിവ അടച്ചുപൂട്ടിയതായി ദില്ലി വികസന അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം നിരവധി മേഖലകളിൽ പക്ഷിപ്പനിയുള്ളതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
തെക്കൻ ദില്ലിയിലെ ജസോളയിലെ ഒരു ജില്ലാ പാർക്കിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 24 കാക്കകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. സഞ്ജയ് തടാകത്തിൽ 10 താറാവുകളെയും ദുരൂഹ സാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
നഗരത്തിലെ ധാരാളം പാർക്കുകൾ നോക്കി നടത്തുന്ന ഡൽഹി വികസന അതോറിറ്റി, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പാർക്കുകൾ അണുവിമുക്തമാക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. നാല് വിനോദ കേന്ദ്രങ്ങളും അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ടെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.