ഗോവയിലും ബി.ജെ.പിയെ തുരത്തി അധികാരം പിടിക്കുമെന്ന്​ സഞ്​ജയ്​ റാവത്ത്​

മുംബൈ: മഹാരാഷ്​ട്രക്ക്​ ശേഷം ഗോവയിലും അധികാരം പിടിക്കുമെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റാവത്ത്​. വിജയ്​ സർദേശാ യിയുടെ ഗോവ ഫോർവേർഡ്​ പാർട്ടിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പിയെ അധികാരത്തിൽ നിന്ന്​ പുറത്താക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

മഹാരാഷ്​ട്രക്ക്​ ശേഷം ഗോവയാണ്​ ശിവസേനയുടെ ലക്ഷ്യം. അതിനുശേഷം മറ്റ്​ സംസ്ഥാനങ്ങളിലേക്ക്​ പോവും. ബി.ജെ.പിയില്ലാത്ത രാഷ്​ട്രീയസഖ്യം രാജ്യത്ത്​ ഉയർത്തികൊണ്ട്​ വരികയാണ്​ ശിവസേനയുടെ ലക്ഷ്യമെന്ന്​ സഞ്​ജയ്​ റാവത്ത്​ പറഞ്ഞു. കോൺഗ്രസിനെതിരായ രാഷ്​ട്രീയത്തിൽ നിന്ന്​ ബി.ജെ.പി വിരുദ്ധ രാഷ്​ട്രീയത്തിലേക്ക്​ ശിവസേന നയം മാറ്റുകയാണെന്നും റാവത്ത്​ കൂട്ടിച്ചേർത്തു.

ഗോവയിലെ ചില ബി.ജെ.പി എം.എൽ.എമാർ ശിവസേനയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 40 അംഗ ഗോവ നിയമസഭയിൽ 17 സീറ്റുകളിലാണ്​ കോൺഗ്രസ്​ വിജയിച്ചത്​. 13 സീറ്റുകളിൽ ബി.ജെ.പിയും ജയിച്ചിരുന്നു. എന്നാൽ, ചെറുപാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാറുണ്ടാക്കുകയായിരുന്നു.

Tags:    
News Summary - Sanjay Raut Teases Maha-Like 'Miracle' in Goa-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.