ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ മുൻ ഐ.പി.എസ് ഓഫിസർ സഞ ്ജീവ് ഭട്ടിനെ കഴിഞ്ഞവർഷം, 23 വർഷം മുമ്പുള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെ ത ുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന ്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 2011ൽ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2002 ഫെബ്രുവരി 27ന് കലാപം നടക്കുേമ്പാൾ മോദി വിളിച്ചുചേർത്ത യോഗത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും അക്രമികൾക്കെതിരെ നടപടിയെടുക്കേണ്ടെന്ന് അദ്ദേഹം പൊലീസിന് നിർദേശം നൽകിയെന്നും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. എന്നാൽ, സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം മോദിക്ക് ക്ലീൻചിറ്റ് നൽകി.
തനിക്കെതിരായ കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള ഗുജറാത്ത് സർക്കാറിെൻറ തീരുമാനത്തിനെതിരെ സഞ്ജീവ് ഭട്ട് 2015 ഒക്ടോബറിൽ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
300 പ്രോസിക്യൂഷൻ സാക്ഷികളുള്ള കേസിൽ വിചാരണക്കിടെ 32 പേരെ മാത്രമാണ് വിസ്തരിച്ചതെന്നും നിർണായക സാക്ഷികളെ ഒഴിവാക്കിയെന്നുമായിരുന്നു സഞ്ജീവ് ഭട്ട് ഹരജിയിൽ വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതേ കേസിൽ മറ്റൊരു പ്രതിയുടെ സമാന ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയതാണെന്നും ഇതേ ആവശ്യം വീണ്ടും പരിഗണിക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതേ ആവശ്യമുന്നയിച്ച ഹരജി മജിസ്ട്രേറ്റും ഗുജറാത്ത് ഹൈകോടതിയും തള്ളിയതിനെ തുടർന്നാണ് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
സഞ്ജീവ് ഭട്ടിെൻറ ഭാര്യ ശ്വേത ഭട്ട് 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണിനഗർ മണ്ഡലത്തിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.