ശ്രീനഗർ: പുലിറ്റ്സർ പുരസ്കാരം നേടുന്ന ആദ്യത്തെ കശ്മീരി വനിത ഫോട്ടോഗ്രാഫറെന്ന അഭിമാനകരമായ നേട്ടത്തിന്റെ നെറുകയിലാണ് സന്ന ഇർഷാദ് മട്ടൂ. 2022ലെ ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലെ പുലിറ്റ്‌സർ പുരസ്‌കാരത്തിലൂടെ താഴ്ചവരയിലെ ജനതക്കൊട്ടാകെ ആവേശമായിരിക്കുകയാണ് സന്ന.
സൈനിക ചുറ്റുപാടുകളിൽ കഴിയുന്ന കശ്മീരി ജനതയുടെ ജീവിത ചുറ്റുപാടുകൾ പകർത്തുന്നതിലാണ് സന്ന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫോട്ടോ ജേണലിസ്റ്റിന് പുറമെ ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമാണ്.
കശ്മീരിലെ സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽനിന്ന് കൺവെർജന്റ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ സന്നയുടെ ചിത്രങ്ങൾ അൽ ജസീറ, ടൈം, ടി.ആർ.ടി വേൾഡ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021ൽ മാഗ്നം ഫൗണ്ടേഷന്റെ ഫെലോഷിപ്പും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.