ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടനും 'മക്കൾ നീതി മയ്യം'(എം.എൻ.എം) പ്രസിഡൻറുമായ കമൽഹാസെൻറ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപപ്പെടുന്നു. അണ്ണാ ഡി.എം.കെ മുന്നണി വിട്ട് പുറത്തുവന്ന ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി നേതാവ് ശരത്കുമാർ ശനിയാഴ്ച കമൽഹാസനുമായി ചർച്ച നടത്തി.
ഇദ്ദേഹത്തോടൊപ്പം ഡി.എം.കെ സഖ്യത്തിൽനിന്ന് പുറത്തായ 'ഇന്ത്യ ജനനായക കക്ഷി (െഎ.ജെ.കെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി രവിബാബു ഉൾപ്പെടെ നേതാക്കളുമുണ്ടായിരുന്നു. സമത്വ മക്കൾ കക്ഷിയും െഎ.ജെ.കെയും മുന്നണിയിൽചേരും. ആം ആദ്മി പാർട്ടി, അറപ്പോർ ഇയക്കം തുടങ്ങിയ പാർട്ടികളും കമൽഹാസന് പിന്തുണ നൽകും.
10 വർഷമായി അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയായിരുന്നു സമത്വ മക്കൾ കക്ഷി. ജയലളിതയുടെ മരണത്തിനുശേഷം ശരത്കുമാറിനെ അണ്ണാ ഡി.എം.കെ നേതൃത്വം അടുപ്പിച്ചിരുന്നില്ല.
അതിനിടെ മുൻ എം.എൽ.എയും പ്രഭാഷകനുമായ പഴ കറുപ്പയ്യ, 'ചട്ട പഞ്ചായത്ത് ഇയക്കം' നേതാവ് ശെന്തിൽ ആറുമുഖം എന്നിവർ തെൻറ പാർട്ടിയിൽ ചേർന്നതായി കമൽഹാസൻ അറിയിച്ചു. മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങുമെന്നും ഏഴിന് ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.