നാലുവര്‍ഷം മുമ്പ് ശശികലയെ ജയലളിത പുറത്താക്കിയിരുന്നു. ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലെ വേദനിലയില്‍നിന്നും പാര്‍ട്ടിയില്‍നിന്നുമാണ് അന്ന് പുറത്താക്കിയത്. മാസങ്ങള്‍ക്കുശേഷം ശശികലയെ തിരിച്ചെടുക്കുകയും ചെയ്തു. തിരിച്ചെടുത്ത് വീണ്ടും അംഗത്വം നല്‍കിയെങ്കിലും ആറുവര്‍ഷം പൂര്‍ത്തിയാകാത്ത സ്ഥിതിക്കാണ് ശശികലക്കായി പാര്‍ട്ടി ഭരണഘടനതന്നെ മാറ്റിയെഴുതുന്നത്.
‘ശശികല പാര്‍ട്ടിയെ നയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വര്‍ക്കിങ് കമ്മിറ്റി വിളിച്ച് പാര്‍ട്ടി ഭരണഘടന മാറ്റിയതിനുശേഷം ജനറല്‍ കൗണ്‍സിലില്‍ വെച്ചായിരിക്കും ശശികലയുടെ ഒൗദ്യോഗിക സ്ഥാനാരോഹണം. ജയലളിതയുടെ സന്തത സഹചാരിയായി ഒപ്പമുണ്ടായിരുന്ന ശശികല പോയസ് ഗാര്‍ഡനില്‍തന്നെയാണ് താമസിക്കുന്നത്’ -പൊന്നയ്യന്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ല നേതാക്കളും പോഷക സംഘടന ഭാരവാഹികളും പോയസ് ഗാര്‍ഡനിലേക്ക് ഒഴുകുകയാണ്. നേതാക്കളുടെ കൂട്ടം ശശികലക്ക് മുന്നില്‍ തൊഴുകൈകളോടെനിന്നാണ് സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലാത്ത വീട്ടില്‍ പാര്‍ട്ടിക്കാരാണെന്ന് വ്യക്തമായാലേ പൊലീസ് കടത്തിവിടൂ. നേതാക്കളെയും പ്രവര്‍ത്തകരെയും ശശികല കാണുന്ന ചിത്രം അണ്ണാ ഡി.എം.കെ ഓഫിസില്‍നിന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തത്തൊന്‍ ശശികല തയാറെടുപ്പുകള്‍ നടത്തിയതായി സൂചനയുണ്ട്.
വിശ്വസ്തരായ മന്ത്രിമാരോടും എം.പി, എം.എല്‍.എമാരോടും ചെന്നൈയില്‍ തങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതൃസ്ഥാനത്തേക്ക് ശശികലയെ ക്ഷണിച്ച് സംസ്ഥാനമെങ്ങും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത ചിത്രങ്ങളെക്കാള്‍ വലുപ്പത്തിലാണ് ഇതില്‍ ശശികലയെ ചിത്രീകരിച്ചിരിക്കുന്നത്. കുപിതരായ പാര്‍ട്ടി അണികള്‍ ശശികലയുടെ ചിത്രം പതിച്ച ഭാഗം പോസ്റ്ററുകളില്‍നിന്ന് നീക്കിയ സംഭവങ്ങളുമുണ്ടായി.
താഴത്തെട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മെരുക്കാന്‍ ജില്ല നേതൃത്വങ്ങള്‍ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. താഴത്തെട്ടിലുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധം മറികടക്കാന്‍ പാര്‍ട്ടിക്ക് അനിവാര്യമായി തന്‍െറ കടന്നുവരവിനെ ചിത്രീകരിക്കാന്‍ ശശികലയാണ് വിശ്വസ്തര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മുഖ്യമന്ത്രി ഒ. പന്നീസെല്‍വവും ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ ഉള്‍പ്പെടെയുള്ളവരും നേതൃസ്ഥാനത്തേക്കത്തെണമെന്ന് ശശികലയോട് അഭ്യര്‍ഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.