ചെന്നൈ: എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികല ചുമതലയേറ്റു. ഇതിന് മുമ്പ് ജയലളിത കൈാകാര്യം ചെയ്തിരുന്ന പദവി അവരുടെ മരണത്തെ തുടർന്നാണ് ശശികലക്ക് ലഭിച്ചത്.
അമ്മ ഇപ്പോൾ നമ്മുടെ കൂടെയില്ല എന്നാലും പാർട്ടി നൂറ് വർഷം തമിഴ്നാട് ഭരിക്കുമെന്ന് ചുമതലയേറ്റെടുത്തുകൊണ്ട് ശശികല പറഞ്ഞു. ജയലളിതയുടെ 29 വയസ്സ് മുതൽ താൻ അവരോടപ്പം ഉണ്ടെന്നും പാർട്ടി പ്രവർത്തകരിൽ നിന്ന് ജയലളിതക്ക് കിട്ടിയ പിന്തുണ തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല കൂട്ടിച്ചേർത്തു.
പാർട്ടിയുടെ സ്ഥാപകൻ എം.ജി.രാമചന്ദ്രെൻറ നൂറാം ജന്മദിന വാർഷികം ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളോടു കൂടി ആഘോഷിക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചു. കേന്ദ്ര സർക്കാരിനോട് അദ്ദേഹത്തിെൻറ ബഹുമാനാർത്ഥം സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.