ചെന്നൈ: മുഖ്യമന്ത്രിയാകാൻ നീക്കം നടത്തുന്ന ശശികല നടരാജനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ. പന്നീർശെൽവം. ഉത്തമബോധ്യത്തോടെയാണ് ചൊവ്വാഴ്ച രാത്രി താൻ വെളിപ്പെടുത്തൽ നടത്തിയതെന്നും ശശികലക്ക് അധികാരത്തോട് ആർത്തിയാണെന്നും പന്നീർശെൽവം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയാകാൻ ശശികല അസാധാരണ തിടുക്കം കാണിക്കുന്നു. ഇത് പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും പന്നീർശെൽവം ചൂണ്ടിക്കാട്ടി.
ജയലളിതയുടെ മരണത്തെകുറിച്ച് ഊഹാപോഹങ്ങൾക്കില്ല. അക്കാര്യം പറയേണ്ടത് ഡോക്ടർമാരാണ്. ഗവര്‍ണര്‍ക്ക് മാത്രമാണ് ജയയെ കാണാന്‍ സാധിച്ചത്. ജയലളിതയെ കാണാൻ 75 ദിവസവും ആശുപത്രിയിലെത്തിയെങ്കിലും അവരെ കാണുന്നതിൽ നിന്ന് ശശികല തന്നെ വിലക്കിയെന്നും പന്നീർശെൽവം ആരോപിച്ചു.
ഡി.എം.കെയുമായി തനിക്കൊരു ബന്ധവുമില്ല. മറ്റൊരു പാർട്ടിയിൽ ചേരില്ല. പിന്നണി കഥകളുടെ വെറും 10 ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും പനീര്‍ശെല്‍വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.