അവിഹിത സ്വത്തുകേസ് വിധി രാവിലെ 10.30ന്

ന്യൂഡല്‍ഹി: അനിശ്ചിതാവസ്ഥ തുടരുന്ന തമിഴക രാഷ്ട്രീയത്തിന് ചൊവ്വാഴ്ച നിര്‍ണായക ദിനം. മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ അനുമതി കാക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും. 
കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചക്കകം നിയമസഭ സമ്മേളനം വിളിച്ച് ഭൂരിപക്ഷം തെളിയിക്കുന്ന സാഹചര്യമൊരുക്കാന്‍ ഇതിനിടെ, അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് ഉപദേശം നല്‍കി. 

അനിശ്ചിതാവസ്ഥ നീക്കാന്‍ ഒരാഴ്ചയായിട്ടും ഗവര്‍ണര്‍ മുന്‍കൈയെടുക്കാത്തത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബി.ജെ.പിയുടെ താല്‍പര്യപ്രകാരം ശശികലയുടെ സത്യപ്രതിജ്ഞ വൈകിച്ച് പന്നീര്‍സെല്‍വത്തിന് കൂടുതല്‍ പിന്തുണ സമാഹരിക്കാന്‍  അവസരമൊരുക്കുന്നുവെന്ന വിമര്‍ശനമാണ് ഗവര്‍ണര്‍ നേരിടുന്നത്. ഇതിനൊടുവിലാണ് അറ്റോര്‍ണി ജനറലിന്‍െറ ഉപദേശമത്തെിയത്. യു.പിയിലെ ജഗദംബിക പാല്‍-കല്യാണ്‍ സിങ് കേസിലുണ്ടായ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് എ.ജിയുടെ ഉപദേശം. രണ്ടു കൂട്ടര്‍ അവകാശവാദം ഉന്നയിച്ചിരിക്കെ, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് 1998ലെ ഈ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. 

ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആദ്യകേസായി പരിഗണിച്ച് രാവിലെ 10.30നാണ് വിധി പറയുക. 1996 വരെയുള്ള അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്‍മുഖ്യമന്ത്രി ജയലളിത അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസാണിത്. തമിഴ്നാട്ടില്‍ പലേടത്തുമായി ഭൂമി, ഫാം ഹൗസുകള്‍, നീലഗിരിയില്‍ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 10,500 സാരികള്‍ എന്നിങ്ങനെ ജയലളിത സമ്പാദ്യം വാരിക്കൂട്ടിയെന്നാണ് കേസ്. 
ജയലളിത, ശശികല, വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈകോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാറും ഡി.എം.കെ നേതാവ് അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണ്‍ ഏഴിന് സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജയലളിത അന്തരിച്ചെങ്കിലും കേസിലെ മറ്റു പ്രതികള്‍ നിയമനടപടികളില്‍നിന്ന് ഒഴിവാകുകയില്ല. വരവില്‍കവിഞ്ഞ് 66 കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കിയ കേസില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ജയലളിതയെ കര്‍ണാടകത്തിലെ പ്രത്യേക കോടതി ശിക്ഷിച്ചത്. തമിഴ്നാട്ടില്‍ നീതിപൂര്‍വകമായ വിചാരണ നടക്കില്ളെന്നു ചൂണ്ടിക്കാട്ടിയാണ് ബംഗളൂരുവിലേക്ക് കേസ് മാറ്റിയത്. 2014ല്‍ ജയലളിതയും ശശികലയും ബംഗളുരുവില്‍ ജയിലിലടക്കപ്പെട്ടു. ഹൈകോടതി കുറ്റവിമുക്തയാക്കിയതോടെയാണ് ജയലളിത വീണ്ടും മുഖ്യമന്ത്രിയായത്. 

സുപ്രീംകോടതി ശശികലയെയും മറ്റും വെറുതെ വിട്ടാല്‍ അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വളരെ പെട്ടെന്ന് തിരിയാനാണ് സാധ്യത. നിയമസഭയില്‍ വിശ്വാസവോട്ടു തേടി അധികാരത്തിലത്തൊം. 

ആറു മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണമെന്നു മാത്രം. എന്നാല്‍ ശിക്ഷിക്കപ്പെടുന്നപക്ഷം മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പറ്റില്ല. കാര്യങ്ങള്‍ പന്നീര്‍സെല്‍വത്തിന് അനുകൂലമായി മാറിയെന്നും വരാം. 

Tags:    
News Summary - sasikala supreme court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.