അവിഹിത സ്വത്ത്​ സമ്പാദന കേസ്​; നാൾവഴികൾ

 

  • 1996 ജൂൺ 14: ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ജയലളിക്കെതിരെ ഹർജി ഫയൽ ചെയ്തു.
  • 1996 ജൂൺ 18: ഡി.എം.കെ. സർക്കാർ വിജിലൻസ് ആൻ ആൻഡി കറപ്ഷൻ ബ്യൂറോയോട് ജയലളിതക്കെതിരെ എഫ്.ഐ.ആർ രേഖപ്പെടുത്താൻ നിർദ്ദേശം നൽകി.
  • 1997 ജൂൺ 4: 66.65 കോടിയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു.
  • 1997 ഒക്ടോബർ 21: ജയലളിത, വി.കെ ശശികല, വി.എൻ സുധാകരൻ, ജെ. ഇളവരശി എന്നിവർക്കെതിരെ കോടതി കുറ്റം ചുമത്തി.
  • 2002 നവംബർ 2003 ഫെബ്രുവരി: 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാൽ എല്ലാവരും കൂറുമാറി.
  • 2003 ഫെബ്രുവരി 28: കേസ് തമിഴ്നാട്ടിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവ് അൻപഴകൻ സുപ്രീംകോടതിയെ സമീപിച്ചു.
  • 2003 നവംബർ 18: ചെന്നൈയിൽ വിചാരണ ശരിയായി നടക്കാൻ സാധ്യതയില്ല എന്ന് നിരീക്ഷിച്ച് വിചാരണ സുപ്രീംകോടതി ബംഗളൂരുവിലേക്ക് മാറ്റി.
  • 2003 ഡിസംബർ മുതൽ 2005 മാർച്ച് വരെയുള്ള കാലയളവ്: ബി.വി ആചാര്യ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറായി ബംഗളൂരുവിൽ പ്രത്യേക കോടതി സ്ഥാപിച്ചു.
  • 2010 ജനുവരി 22: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ ആരംഭിച്ചു.
  • 2011 ഒക്ടോബർ 20, 21, നവംബർ 22, 23: ജയലളിത കോടതിയിൽ ഹാജരായി. കോടതി ആയിരത്തിൽപ്പരം ചോദ്യങ്ങൾ ജയലളിതയോട്ചോദിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ജയലളിത വിചാരണവേളയിൽ ആരോപിച്ചു.
  • 2012 ആഗസ്റ്റ് 13: ജി. ഭവാനി സിങ്ങിനെ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ (എസ്്.പി.പി) ആയി നിയമിച്ചു.
  • 2012 ആഗസ്റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യം ചെയ്ത് അൻപഴകൻ ഹൈകോടതിയെ സമീപിച്ചു.
  • 2012 ആഗസ്റ്റ് 26: സിങ്ങിനെ പ്രൊസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റി.
  • 2012 ആഗസ്റ്റ്-സെപ്റ്റംബർ: എസ്.പി.പി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സിങ് സുപ്രീംകോടതിയെ സമീപിച്ചു സിങ്ങിനെ വീണ്ടും എസ്.പി.പി സ്ഥാനത്ത് നിയമിച്ചു.
  • 2012 ആഗസ്റ്റ് 30: പ്രത്യേക കോടതി ജഡ്ജ് ബാലകൃഷ്ണൻ വിരമിച്ചു.
  • 2012 ഒക്ടോബർ 29: ജോൺ മൈക്കൽ കൻഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈകോടതി നിയമിച്ചു.
  • 2014 ആഗസ്റ്റ് 28: വിചാരണ അവസാനിച്ചു. സെപ്റ്റംബർ 20 വിധി പറയാനായി മാറ്റി.
  • 2014 സെപ്റ്റംബർ 15: സുരക്ഷാ കാരണങ്ങളാൽ വിധി പ്രസ്താവിക്കുന്ന സ്ഥലം മാറ്റണമെന്ന് ജയലളിത അപേക്ഷ നൽകി.
  • 2014 സെപ്റ്റംബർ 16: ജയലളിതയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി, വിധി പ്രസ്താവിക്കുന്ന സ്ഥലം ബംഗളൂരു സെൻട്രൽ  ജയിലിനടുത്തേക്ക് മാറ്റി. കേസ് വിധി പറയാനായി സെപ്റ്റംബർ 27ലേക്കും മാറ്റി.
  • 2014 സെപ്റ്റംബർ 27: കേസ്സിൽ ബാംഗ്ലൂർ പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വളപ്പിലെ പ്രത്യേക അപ്പീൽ കോടതി ജയലളിത അടക്കം നാലുപേർ കുറ്റക്കാരെന്നെ് കണ്ടെത്തി, നാലു വർഷം തടവും 100 കോടി രൂപ പീഴയും വിധിച്ചു.
  • 1991-  2014 സെപ്റ്റംബർ 29: ജാമ്യത്തിനായി ജയലളിത കർണാടക ഹൈക്കോടതിയെ സമീപിച്ചു.
  • 2014 ഒക്ടോബർ 7: ജാമ്യത്തിനായുള്ള ജയയുടെ അപ്പീൽ ഹൈക്കോടതി തള്ളി.
  • 2014 ഒക്ടോബർ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു; ജയലളിതക്ക് ജാമ്യം ലഭിച്ചു.
  • 2014 ഒക്ടോബർ 18: ജയലളിത ജയിൽ മോചിതയായി.
  • 2015 മേയ് 11: കർണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.
  • 2016 സെപ്‌റ്റംബർ 22ന്​ ജയലളിതയെ അസുഖത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • 2016 ഡിസംബർ 5 തിങ്കളാഴ്ച്ച രാത്രി  ജയലളിത അന്തരിച്ചു. 
  • 2017 ഫെബ്രുവരി 14ന്​ അവിഹിത സ്വത്ത്​ സമ്പാദന കേസിൽ ശശികല കുറ്റക്കാരിയാണെന്ന്​ സു​​പ്രീംകോടതി വിധി പുറപ്പെടുവിച്ചു.

 

 

 

 

Tags:    
News Summary - sasikala verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.