പ്രത്യേക ജഡ്ജിക്ക് പ്രശംസ; ഹൈകോടതിക്ക് വിമര്‍ശനം

ന്യൂഡല്‍ഹി: അവിഹിതമായി സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെയും കൂട്ടുപ്രതികളെയും കുറ്റമുക്തരാക്കിയ കര്‍ണാടക ഹൈകോടതിയുടെ നിഗമനങ്ങള്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പൂര്‍ണമായും തള്ളി. അതേസമയം, കേസിലെ ഓരോ തെളിവും ഗവേഷണത്വരയോടെ, അന്വേഷണാത്മകമായി കണക്കിലെടുത്ത പ്രത്യേക ജഡ്ജി ജോണ്‍ മൈക്കിള്‍ കുന്‍ഹയെ പ്രശംസിക്കുകയും ചെയ്തു.

ലഭ്യമായ തെളിവുകള്‍ കണക്കിലെടുക്കാന്‍പോലും ഹൈകോടതിയിലെ ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി മെനക്കെട്ടില്ളെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് അനുകൂലമായി ആദായനികുതി അധികൃതര്‍ കണ്ടത്തെിയ കാര്യങ്ങള്‍ക്കൊപ്പമാണ് ഹൈകോടതി ജഡ്ജി നിന്നത്.
വിചാരണക്കോടതി ജാഗ്രതയോടെ, നിഷ്പക്ഷമായി പ്രവര്‍ത്തിച്ചു. സാരി വാങ്ങിയ വകയില്‍ പ്രോസിക്യൂഷന്‍ 32 ലക്ഷം രൂപ ഉള്‍പ്പെടുത്തിയത് വിചാരണക്കോടതി ജഡ്ജി ഒഴിവാക്കിയത് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വര്‍ണത്തിന്‍െറയും വജ്രത്തിന്‍െറയും മൂല്യം പ്രോസിക്യൂഷന്‍െറ എതിര്‍പ്പ് കണക്കിലെടുക്കാതെ രണ്ടു കോടി രൂപയായി കുറച്ചു.
പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതില്‍ നിന്നു വിരുദ്ധമായി സുധാകരന്‍െറ വിവാഹധൂര്‍ത്തിന്‍െറ കണക്ക് പകുതികണ്ട് കുറച്ചു. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചെലവും അഞ്ചിലൊന്നു കുറച്ചെഴുതി.
ആകെയുള്ള സമ്പാദ്യത്തിന്‍െറ 8.12 ശതമാനം മാത്രമാണ് അവിഹിത സ്വത്ത് എന്ന ഹൈകോടതിയുടെ കണക്ക് സുപ്രീംകോടതി തള്ളിക്കളഞ്ഞു.
ഈ കണക്ക് കൂട്ടിയതില്‍ ഹൈകോടതിക്ക് പിഴച്ചു. അവിഹിത സമ്പാദ്യം എത്ര എന്നതല്ല, വരവില്‍ക്കവിഞ്ഞ് സ്വത്ത് ഉണ്ടാക്കി അഴിമതി നടത്തിയോ എന്നതാണ് പ്രധാന വിഷയമെന്നും വിധിന്യായത്തില്‍ സുപ്രീംകോടതി ഓര്‍മിപ്പിച്ചു. സ്വകാര്യ വ്യക്തികളെ ഈ കേസില്‍ കുറ്റവിചാരണ ചെയ്യാമെന്ന വിചാരണക്കോടതി നിലപാടും സുപ്രീംകോടതി ശരിവെച്ചു.

Tags:    
News Summary - Sasikala's veridict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.