തൂത്തുക്കുടി കസ്​റ്റഡി കൊലപാതകത്തിൽ പ്രതിയായ പൊലീസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

ചെന്നൈ: തൂത്തുക്കുടി സാത്തൻകുളം കസ്​റ്റഡി കൊലപാതക​ കേസിൽ​ അറസ്​റ്റിലായ പൊലീസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. സ്​പെഷൽ സബ്​ ഇൻസ്​പെക്​ടർ പോൾദുരൈയാണ്​ തിങ്കളാഴ്​ച പുലർ​ച്ചയോടെ മരിച്ചത്​.

മധുര സെൻട്രൽ ജയിലിൽവെച്ച്​ നടത്തിയ പരിശോധനയിൽ ജൂ​ൈല 24ന്​ പോൾദുരൈക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. തുടർന്ന്​ ഇദ്ദേഹത്തെ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 കാരനായ പോൾദുരൈ കടുത്ത പ്രമേഹരോഗിയായിരുനു. അതേസമയം പോൾദുരൈക്ക്​ മതിയായ ചികിത്സ നൽകിയില്ലെന്ന്​ ആരോപിച്ച്​ ​കുടുംബം രംഗ​ത്തെത്തി.

വ്യാപാരിയായ പി. ജയരാജി​െൻറയും മകൻ ബെന്നിക്​സി​​െൻറയും കസ്​റ്റഡി കൊലപാതകത്തിൽ പത്തു​പൊലീസുകാരാണ്​ പ്രതികൾ. ലോ​ക്​​​ഡൗ​ൺ നി​യ​മം ലം​ഘി​ച്ച്​ കൂ​ടു​ത​ൽ സ​മ​യം ക​ട തു​റ​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ പൊലീസ്​ പിതാവിനെയും മകനെയും മർദ്ദിച്ചത്​.  

Tags:    
News Summary - Sattankulam custodial death case SSI Pauldurai dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.