ആപ് നേതാവ് സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി

ന്യൂഡൽഹി: ആം ആദ്മി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി. ഡിസംബർ നാലുവരെയാണ് ജാമ്യം നീട്ടിനൽകിയത്. നാലു കമ്പനികൾ കള്ളപ്പണം വെളുപ്പിച്ചതിന് സത്യേന്ദർ ജെയിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം മെയ് 30 നാണ് ഇദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്.

കേസ് പരിഗണിക്കുന്ന ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ വെള്ളിയാഴ്ച ഹാജരാകാത്തതിനാൽ ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചാണ് കേസ് ഡിസംബർ നാലിലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചത്. അഴിമതി നിരോധന നിയമപ്രകാരം 2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ജെയ്‌നെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Satyender Jain extended interim bail by Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.