ന്യൂഡൽഹി: ഇന്ത്യക്ക് കരാർപ്രകാരമുള്ള എണ്ണയും പ്രകൃതിവാതകവും നൽകാൻ സൗദി അറേബ്യ സജ്ജമാണെന്ന് സൗദി എണ്ണമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ഉറപ്പുനൽകിയതാ യി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
സൗദി മന്ത്രിയുമായുള്ള ഫോൺ സ ംഭാഷണത്തിനുശേഷമാണ് ധർമേന്ദ്ര പ്രധാൻ ഇക്കാര്യം അറിയിച്ചത്. സൗദിയിൽ അരാംകോ എണ്ണക്കമ്പനിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് അസംസ്കൃത എണ്ണ ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. ആഗോള വിപണിയിൽ ഇത് എണ്ണവില വർധനക്കും കാരണമായി. ഇൗ പശ്ചാത്തലത്തിലായിരുന്നു മന്ത്രിതല ചർച്ച.
സൗദി മന്ത്രിയുമായി അടുത്തയാഴ്ച ജിദ്ദയിൽ നേരിട്ട് ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം അവസാനത്തോടെ അരാംകോയിലെ ഉൽപാദനം പൂർണതോതിൽ പുനഃസ്ഥാപിക്കുമെന്ന് സൗദി മന്ത്രി അറിയിച്ചു. നവംബർ അവസാനം ഇത് പ്രതിദിനം 12 ദശലക്ഷം ബാരലായി ഉയർത്തും. ഇന്ത്യ ഇറാഖ് കഴിഞ്ഞാൽ ഏറ്റവുമധികം എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.