സൗരഭ്​ ഗാർഗ്​ യു.ഐ.ഡി.എ.ഐ തലവൻ; സഞ്​ജീവ്​ കുമാർ എ.എ.ഐ ചെയർമാൻ

ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ്​ ഉദ്യോഗസ്ഥൻ സൗരഭ്​ ഗാർഗിനെ യു.ഐ.ഡി.എ.ഐ (യുനീക്​ ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ്​ ഇന്ത്യ) സി.ഇ.ഒ ആയി കേന്ദ്ര സർക്കാർ നിയമിച്ചു. കൂടാതെ, മഹാരാഷ്​ട്ര കേഡറിൽനിന്നുള്ള സഞ്​ജീവ്​ കുമാറിനെ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ (എ.എ.ഐ) ചെയർമാനായും നിയമിച്ചിട്ടുണ്ട്​.

കാബിനറ്റി​‍െൻറ നിയമന സമിതി (എ.സി.സി) സൗരഭി​‍െൻറ നിയമനങ്ങൾ അംഗീകരിച്ചതായി കേന്ദ്ര ​േപഴ്​സനൽ മന്ത്രാലയം വ്യാഴാഴ്​ച അറിയിച്ചു.

ഇതിനു പുറമെ, ഫുഡ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായി ആതിഷ്​ ചന്ദ്ര അടക്കം 22 ഉദ്യോഗസ്ഥരെ വിവിധ തസ്​തികകളിൽ വ്യാഴാഴ്​ച നിയമിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.