ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ കൗൺസിൽ ഗാലറിയിൽ തീവ്രഹിന്ദുത്വ സൈദ്ധാന്തികൻ സവർക്കറുടെ ചിത്രം തൂക്കിയതിനെ ചൊല്ലി വിവാദം. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗം ദീപക് സിങ് സഭ അധ്യക്ഷന് കത്തെഴുതി. ചൊവ്വാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സവർക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തത്.
ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാതെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സവർക്കറുടെ ചിത്രം വെച്ചത് അപമാനമാണെന്ന് ദീപക് സിങ് പറഞ്ഞു. തെൻറ കത്ത് പരിശോധിക്കാൻ സഭ അധ്യക്ഷൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തോട് കൃത്യമായി പ്രതികരിക്കാൻ സമാജ്വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് തയാറായില്ല.
വിവിധ വ്യക്തികൾ സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവന സംബന്ധിച്ച് യുവാക്കൾക്കിടയിൽ ചർച്ച നടത്തണമെന്നും കൃത്യമായ പങ്കുവഹിച്ചവരെയെല്ലാം ആദരിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മഹാനായ സ്വാതന്ത്ര്യ സമരസേനാനിയായ സവർക്കർ ഇന്ത്യക്കാർക്കാകെ പ്രചോദനമാണെന്ന് ചിത്രം അനാച്ഛാദനം ചെയ്യുന്ന വേളയിൽ യോഗി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.