ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് സ്വദേശമായ കശ ്മീർ സന്ദർശിക്കാൻ നിയന്ത്രണങ്ങളോടെ സുപ്രീംകോടതി അനുമതി നൽകി. ശ്രീനഗർ, അനന്ത്നാ ഗ്, ബാരാമുല്ല, ജമ്മു എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച അനുമതി നൽകിയത്.
രാഷ്ട്രീയപ്രവർത്തനങ്ങളിലേർപ്പെടരുതെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം, ജനങ്ങളുമായി സംവദിക്കാൻ അനുവാദമുണ്ട്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബത്തിെൻറയും ജമ്മു-കശ്മീരിലെ ദിവസവേതന തൊഴിലാളികളുടെയും നിലവിലെ സ്ഥിതി മനസ്സിലാക്കാനാണ് സന്ദർശിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ആഗസ്റ്റ് 20ന് ശ്രീനഗറിലെത്തിയ ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
അതിനിടെ, ഡൽഹി എയിംസിൽ ചികിത്സക്കെത്തിയ സി.പി.എം നേതാവും എം.എൽ.എയുമായ യൂസുഫ് തരിഗാമിക്ക് ഡോക്ടർമാർ അനുവദിക്കുകയാണെങ്കിൽ കശ്മീരിലേക്കു മടങ്ങാമെന്നും പ്രത്യേക അനുമതി വേെണ്ടതില്ലെന്നും തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ ഒമ്പതിനാണ് തരിഗാമി ചികിത്സക്ക് ഡൽഹിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.