ഗുജറാത്ത്​ കലാപം: എസ്​.​െഎ.ടി മേധാവി ആർ.കെ. രാഘവന്​  സ്​ഥാനമൊഴിയാൻ അനുമതി 

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അേന്വഷിക്കാൻ  സുപ്രീംകോടതി നിയോഗിച്ച  പ്രേത്യക അന്വേഷണ സംഘം (എസ്.െഎ.ടി)  മേധാവി ആർ.കെ. രാഘവന് സ്ഥാനമൊഴിയാൻ സുപ്രീംകോടതി അനുമതി. ചീഫ്  ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ  എന്നിവരടങ്ങുന്ന െബഞ്ച്  അമികസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ നൽകിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയത്. രാഘവ​െൻറ പ്രവർത്തനങ്ങളെ പ്രശംസിച്ച  കോടതി എസ്.െഎ.ടി അംഗമായ  എ.കെ. മൽഹോത്രയോട് അന്വേഷണ സംഘത്തി​െൻറ പൂർണചുമതല ഏറ്റെടുക്കാൻ നിർദേശിച്ചു. അന്വേഷണസംഘത്തിലെ മറ്റൊരംഗമായ െക. വെങ്കിടേശത്തേയും ചുമതല ഒഴിയാൻ അനുവദിച്ചു. മൂന്നുമാസം കൂടുേമ്പാൾ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കുന്നത് തുടരാൻ മൽഹോത്രയോട്  ആവശ്യപ്പെട്ടു. ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ ഏറ്റവും ഗൗരവമുള്ള  ഒമ്പതുകേസുകളുടെ അേന്വഷണത്തിനാണ് കോടതി എസ്.െഎ.ടിയെ നിയോഗിച്ചത്. 2002െല നരോദ ഗാം കലാപക്കേസും ഇതിലുൾപ്പെടും. 

Tags:    
News Summary - SC allows Raghavan request to bow out of Godhra SIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.