കർഷകസമരത്തിനിടെ കോവിഡ്​ വ്യാപനമുണ്ടാവുമെന്ന ആശങ്കയുമായി സുപ്രീംകോടതി

ന്യൂഡൽഹി: കർഷക സ​മരം തബ്​ലീഗ് ജമാഅത്ത്​​ സ​േ​മ്മളനത്തിന്‍റെ ആവർത്തനമാകരുതെന്ന്​ സുപ്രീംകോടതി. കർഷകസമരത്തിനിടെ കോവിഡ്​ വ്യാപനമുണ്ടാവുമെന്ന ആശങ്ക പങ്കുവെച്ചാണ്​ സുപ്രീംകോടതിയുടെ പരാമർശം. കോവിഡ്​ വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന്​ രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാൻ കോടതി നിർദേശിച്ചു. ചീഫ്​ ജസ്റ്റിസ്​ എസ്​.എ ബോബ്​ഡേയുടെ അധ്യക്ഷതയിലുള്ള ബെഞ്ചി​േന്‍റതാണ്​ നിർദേശം.

തബ്​ലീഗ്​ സമ്മേളനത്തിന്‍റെ സമയത്തുണ്ടായ അതേ സാഹചര്യമാണ്​ കർഷക സമരത്തിലും നില നിൽക്കുന്നത്​. കർഷകർക്ക്​ കോവിഡിൽ നിന്നും സംരക്ഷണമുണ്ടോയെന്ന്​ വ്യക്​തമല്ല. അവരുടെ സംരക്ഷണത്തിനായി നിങ്ങൾ എന്തൊക്കെ നടപടികളാണ്​ സ്വീകരിച്ചതെന്ന്​ വ്യക്​തമാക്കണമെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട്​ കോടതി നിർദേശിച്ചു. മുൻ അനുഭവങ്ങളിൽ നിന്ന്​ പാഠങ്ങളൊന്നും പഠിച്ചില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

തബ്​ലീഗ്​ സമ്മേളനത്തിനിടെയുണ്ടായ കോവിഡ്​ വ്യാപനത്തെ കുറിച്ച്​ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന്​ തുഷാർ മേത്ത സുപ്രീംകോടതിയിൽ മറുപടി നൽകി.

Tags:    
News Summary - SC asks Centre: What steps have you taken to prevent Covid spread at farmers’ protest site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.