പരം ബീർ സിങ്ങിനോട്​ ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച്​ സുപ്രീംകോടതി

ന്യൂഡൽഹി: മുൻ മുംബൈ ​പൊലീസ്​ കമീഷണർ പരം ബീർ സിങ്ങിനോട്​ ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച്​ സുപ്രീംകോടതി. മഹാരാഷ്​ട്ര ആഭ്യന്തര മ​ന്ത്രി അനിൽ ദേശ്​മുഖിനെതിരായ പരാതിയുമായി എത്തിയപ്പോഴായിരുന്നു സംഭവം. വ്യാഴാഴ്ചക്കകം ഹരജി പരിഗണിക്കാൻ സുപ്രീംകോടതി ഹൈകോടതിയോട്​ നിർദേശിച്ചു.

ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്​. എന്നാൽ, ഹരജി ഹൈകോടതിക്ക്​ മുമ്പാകെയാണ്​ സമർപ്പിക്കേണ്ടത്​. ഇതിന്​ മുമ്പും ഇത്തരം ​കേസുകൾ പ്രോത്സാഹിപ്പിച്ചി​ട്ടില്ലെന്നും​ കോടതി വ്യക്​തമാക്കി.

കേസിൽ നിഷ്പക്ഷമായ അന്വേഷണത്തിന്​ ഉത്തരവിടാൻ ഹൈകോടതിക്ക്​ അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മഹാരാഷ്​ട്ര ആഭ്യന്തരമന്ത്രിയായ അനിൽ ദേശ്​മുഖിനെതിരെ നിഷ്​പക്ഷമായ അന്വേഷണ​ം വേണമെന്നാണ്​ ഹരജിക്കാരന്‍റെ ആവശ്യം. 

Tags:    
News Summary - SC Asks Mumbai Ex-Top Cop Param Bir Singh to Approach Bombay HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.