ന്യൂഡൽഹി: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥെൻറ ഫോൺ ചോർത്തിയ ഛത്തിസ്ഗഢ് സർക്കാ റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത് എന്ന് രോഷത്തോടെ ചോദിച്ച കോടതി ആർക്കും ഇവിടെ സ്വകാര്യത ബാക്കിയില്ലേയെന്നും ആരാഞ്ഞു.
വ്യക്തിയുടെ സ്വകാര്യതയിൽ കടന്നുകയറുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ അരുൺ മിശ്ര, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ച്, ആരാണ് ഫോൺ ചോർത്താൻ നിർദേശം നൽകിയത്, എന്തായിരുന്നു അതിെൻറ ആവശ്യകത എന്നീ കാര്യങ്ങൾ വ്യക്തമാക്കി വിശദ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാറിനോട് നിർദേശിച്ചു.
മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിെൻറ പേര് വിഷയത്തിലേക്ക് കൊണ്ടുവന്ന് സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഹരജിക്കാരനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ മുകേഷ് ഗുപ്തയോട് കോടതി ആവശ്യപ്പെട്ടു. ഗുപ്തയുടെയും കുടുംബാംഗങ്ങളുടെയും ഫോൺ ചോർത്തൽ സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഒക്ടോബർ 25ന് കോടതി ഉത്തരവിട്ടിരുന്നു.
ഗുപ്തക്ക് അറസ്റ്റിൽനിന്ന് സംരക്ഷണവും അനുവദിച്ചിരുന്നു. വിദേശ സംഭാവന നിയന്ത്രണ ചട്ടം(എഫ്.സി.ആർ.എ) ലംഘിച്ചതിനാണ് ഗുപ്തക്കെതിരെ കേസുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.