ന്യൂഡൽഹി: ആറുപേരെ ഹൈകോടതി ജഡ്ജിമാരാക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ. കേരളം, ഡൽഹി, ഉത്തരാഖണ്ഡ് ഹൈകോടത ികളിലേക്കുള്ള ജഡ്ജിമാരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തത്. തൽ വന്ത് സിങ്, രജനീഷ് ഭട്നഗർ, ആഷ മേനോൻ, ബ്രിജേഷ് സേഥി എന്നിവരെയാണ് ഡൽഹി ഹൈകോടതിക്കുള്ള ശിപാർശയിലുള്ളത്.
ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെയും എൻ.വി രമണയും ശിപാർശപ്പട്ടികയിലുണ്ട്. ജഡ്ജിയായ അലോക് വർമയെയാണ് ഉത്തരാഖണ്ഡ് ഹൈകോടതിയിലേക്ക് ശിപാർശ ചെയ്തത്. അതേസമയം, ഡൽഹി ഹൈകോടതി ജഡ്ജിയായി മുതിർന്ന ജഡ്ജിമാരിൽ ഒരാളുടെ പേര് കൃത്യമായി ഹൈേകാടതി കൊളീജിയം ശിപാർശ ചെയ്യാത്തതിനാലാണ് മുതിർന്ന ജഡ്ജിമാരുടെ പട്ടിക നൽകിയതെന്ന് കൊളീജിയം വ്യക്തമാക്കി.
അഭിഭാഷകനായ വിജു അബ്രഹാമിനെ കേരള ഹൈകോടതി ജഡ്ജിയാക്കാൻ ശിപാർശ ചെയ്തു. 2018 മാർച്ചിലാണ് വിജു അബ്രഹാമിനെ ജഡ്ജി നിയമനത്തിന് ഹൈകോടതി കൊളീജിയം ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.