സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം; സുപ്രീംകോടതി പ്രകടിപ്പിച്ചത് കടുത്ത ആശങ്ക

ന്യൂഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമീഷണർമാരെ തി​ര​ക്കി​ട്ട് നി​യ​മി​ച്ച ന​ട​പ​ടി​യിൽ സുപ്രീംകോടതി പ്രകടിപ്പിച്ചത് കടുത്ത ആശങ്ക. ഗ്യാ​നേ​ഷ് കു​മാ​റി​നെയും സു​ഖ്ബീ​ർ സിങ് സ​ന്ധു​വി​നെയും തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിച്ചതിനെ സ്റ്റേ ചെയ്തില്ലെങ്കിലും നിയമനപ്രക്രിയയിൽ കടുത്ത ആശങ്കയാണ് കേസ് വ്യാഴാഴ്ച പരിഗണിച്ചപ്പോൾ സുപ്രീംകോടതി രേഖപ്പെടുത്തിയത്.

സുപ്രീംകോടതി ഉത്തരവിന്‍റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. ഇതിൽ, തെരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിക്കാൻ പരിഗണനയിലുണ്ടായിരുന്നവരുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് സമിതിയിലെ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കാത്തത് സംബന്ധിച്ച് കോടതി കടുത്ത ആശങ്കയുന്നയിച്ചിട്ടുണ്ട്. സെലക്ഷൻ പാനലിൽ പ്രതിപക്ഷത്തു നിന്നുള്ള ഒരേയൊരു അംഗം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ്. പുതിയ കമീഷണർമാരുടെ നിയമനത്തിന് മുമ്പേതന്നെ നിയമന പ്രക്രിയയിലുള്ള തന്‍റെ വിയോജിപ്പ് ഇദ്ദേഹം പരസ്യമാക്കിയിരുന്നു. ചുരുക്കപ്പട്ടിക തനിക്ക് മുൻകൂട്ടി നൽകിയിരുന്നില്ലെന്ന് ചൗധരി പറഞ്ഞു. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് 212 പേരുടെ ഒരു പട്ടിക തനിക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൊതുതെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന പശ്ചാത്തലത്തിൽ കമീഷണർമാരുടെ നിയമനം സ്റ്റേ ചെയ്യുന്നില്ലെന്നാണ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ സുപ്രീംകോടതി ബെ​ഞ്ച് വ്യക്തമാക്കിയത്. എന്നാൽ, ര​ണ്ട് മ​ണി​ക്കൂ​ർ​കൊ​ണ്ട് 200 പേ​രു​ക​ളി​ൽ നി​ന്ന് ര​ണ്ടു​പേ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രാ​യി നി​യ​മി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ചോ​ദി​ച്ചു. ക​മീ​ഷ​ണ​ർ​മാ​രെ തി​ര​ക്കി​ട്ട് നി​യ​മി​ച്ച ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശിക്കുകയും ചെയ്തു. നി​യ​മ​ന പ്ര​ക്രി​യ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടു​ത​ൽ സു​താ​ര്യ​മാ​വേ​ണ്ട​തു​ണ്ട്. നീ​തി ചെ​യ്താ​ൽ പോ​രാ, നീ​തി ചെ​യ്ത​താ​യി കാ​ണി​ക്ക​ണമെന്നും കോടതി പറഞ്ഞു.

ചീ​ഫ് ജ​സ്റ്റി​സി​നു​പ​ക​രം പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ന്ന കാ​ബി​ന​റ്റ് മ​ന്ത്രി​യെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​മാ​ക്കി​യ വി​വാ​ദ നി​യ​മ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യും നി​യ​മ​ന പ്ര​ക്രി​യ​യി​ലെ സു​താ​ര്യ​ത​യും പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചിരിക്കുകയാണ്. ഹ​ര​ജി​ക​ളി​ൽ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ആ​റാ​ഴ്ച സ​മ​യമാണ് ന​ൽ​കിയത്.

പ്രധാനമന്ത്രി അധ്യക്ഷനായ പുതിയ സെലക്ഷൻ കമ്മിറ്റിയിൽ ഒരു പ്രതിപക്ഷ അംഗം മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിഷ്പക്ഷത ഉറപ്പാക്കാൻ സർക്കാറിന് ആധിപത്യമില്ലാത്ത ഒരു സമിതി വേണമെന്ന് കഴിഞ്ഞ വർഷം സുപ്രീംകോടതി നിർദേശിച്ചിരുന്നു. നിലവിലെ സമിതി ഈ വിധി ലംഘിക്കുന്നതാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാവ് ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചിരുന്നത്. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കാബിനറ്റ് മന്ത്രിയെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതിയെയും ഹരജിയിൽ ചോദ്യംചെയ്തിട്ടുണ്ട്. 

Tags:    
News Summary - SC Concerned About Procedure Used While Choosing 2 New Election Commissioners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.