ന്യൂഡൽഹി: പ്രമാദമായ ലഖിംപുർ ഖേരി അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ഇടക്കാല ജാമ്യം സെപ്റ്റംബർ 26 വരെ സുപ്രീംകോടതി നീട്ടി. കേസിൽ വിചാരണ നടപടികൾ മുന്നോട്ട് പോകുന്നതായി നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം നീട്ടി നൽകിയത്.
2021ഒക്ടോബർ മൂന്നിന് യു.പിയിലെ ലഖിംപുർ ഖേരി ജില്ലയിലെ ടികുനിയയിൽ കർഷക സമരക്കാർക്ക് നേരെ കാറിടിച്ച് കയറ്റിയതിനെത്തുടർന്ന് എട്ടുപേർ കൊല്ലപ്പെട്ട കേസിലാണ് ആശിഷ് മിശ്രയുടെ ജാമ്യം നീട്ടിയത്. മിശ്ര സഞ്ചരിച്ച വാഹനമിടിച്ച് നാലുപേർ കൊല്ലപ്പെട്ടതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.