ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വിഡിയോകളും ബലാത്സംഗ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാത്തതിന് സമൂഹ മാധ്യമങ്ങൾക്ക് സുപ്രീം കോടതി പിഴ. ഗൂഗിൾ, വാട്സ്ആപ്പ്, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് അയർലണ്ട്, ഫേസ് ബുക്ക് ഇന്ത്യ എന്നീ സ്ഥാപനങ്ങൾക്കാണ് ഒരു ലക്ഷം രൂപയുടെ പിഴ ശിക്ഷ വിധിച്ചത്.
കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഏപ്രിൽ 16ന് ജസ്റ്റിസ് മദൻ ബി ലോകൂർ, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഇൗ സ്ഥാപങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ഇതു സംബന്ധിച്ച് ഒരു വിവരവും സുപ്രീം കോടതിയിൽ സമർപ്പിച്ചില്ലെന്ന് േകാടതി പറഞ്ഞു. ജൂൺ 15നുള്ളിൽ പ്രതികരണം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഒരു ലക്ഷം രൂപ പിഴ സഹിതമാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. പ്രജ്ജ്വല എന്ന സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും അഡ്വ. അപർണ ഭട്ടിെന അമിക്കസ് ക്യുറിയായി നിയമിക്കുകയുമായിരുന്നു.
കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിക്കുന്നത് തടയാനായി സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ മണിന്ദർ സിങ് കോടതിയിൽ സമർപ്പിച്ചു. ഒാൺലൈൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടൽ ഇനിയും പൂർത്തിയായിട്ടില്ലെന്നും ജൂൈല 15നു മുമ്പ് പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.