ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ട്വീറ്റിെൻ പേരിൽ അ റസ്റ്റിലായ മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ ജാമ്യത്തിൽ വിട്ടയക്കാ ൻ സുപ്രീംകോടതി ഉത്തരവിട്ടു. മാധ്യമ പ്രവർത്തകെൻറ അറസ്റ്റും റിമാൻഡും നിയമവിരുദ ്ധവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കലുമാണെന്ന് കോടതി വ്യക്തമാക്കി. പ്രശാന്ത് കനോജി യയുടെ ഭാര്യ ജഗിഷ അറോറ നൽകിയ ഹേബിയസ്കോർപസ് ഹരജിയിൽ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, അജയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിേൻറതാണ് വിധി. ഒരു ട്വീറ്റിെൻറ പേരിൽ 14 ദിവസത്തോളം റിമാൻഡ് ചെയ്ത മജിസ്ട്രേറ്റ് കോടതി നടപടി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
‘ഇതു ഭരണഘടനയുള്ള രാജ്യമാണ്. സ്വാതന്ത്ര്യം ഇങ്ങനെ തകർക്കാനാകില്ല. 14 ദിവസം റിമാൻഡ് ചെയ്യാൻ അദ്ദേഹം കൊലക്കേസ് പ്രതിയാണോ’ -ജസ്റ്റിസ് ഇന്ദിര ബാനർജി ചോദിച്ചു. കനോജിയക്കെതിരെ െഎ.പി.സി 505ാം വകുപ്പ് ചുമത്തിയതും കോടതി ചോദ്യം ചെയ്തു. മുഖ്യമന്ത്രിക്കെതിരായ ട്വീറ്റിെൻറ പേരിൽ മാത്രമല്ല നടപടിയെന്ന് യു.പി സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജിത്ത് ബാനർജി വാദിച്ചു. മതവിശ്വാസെത്തയും ദൈവെത്തയും അധിക്ഷേപിക്കുന്ന പ്രകോപനപരമായ ട്വീറ്റുകളും കനോജിയ 2017 ഡിസംബർ മുതൽ നടത്തിയിട്ടുണ്ട്. ഇതുകൂടി ചേർത്താണ് നടപടിയെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. നമുക്ക് മഹത്തായ സ്വാതന്ത്ര്യത്തോടോപ്പം വലിയ ഉത്തരവാദിത്തങ്ങളുമുണ്ട്. മജിസ്ട്രേറ്റ് കോടതിയുടെ നടപടിയിൽ എതിർപ്പുണ്ടെങ്കിൽ ഹൈകോടതിയെയാണ് സമീപിക്കേണ്ടതെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, സാേങ്കതികവശങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വാദം അംഗീകരിക്കാൻ സുപ്രീംകോടതി തയാറായില്ല. പ്രകടമായത് ചിലത് നടക്കുമ്പോൾ സുപ്രീംകോടതിക്ക് കൂപ്പുകൈയോടെ ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച് വെറുതെ ഇരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞു. പ്രശാന്ത് കേനാജിയയുടെ ട്വീറ്റിനെ അംഗീകരിക്കുന്നില്ലെങ്കിലും ജയിലിലടക്കാൻ മാത്രമില്ല. ഭരണഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യം പവിത്രമാണെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ജസ്റ്റിസ് ഇന്ദിര ബാനർജി വ്യക്തമാക്കി. യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അവരെ വിവാഹം കഴിക്കണമെന്നും മാധ്യമങ്ങളോട് യുവതി പറയുന്ന ദൃശ്യങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലുമായി പങ്കുവെച്ചതിനാണ് ശനിയാഴ്ച സ്വതന്ത്ര മാധ്യമ പ്രവർത്തകനായ പ്രശാന്ത് കനോജിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത് ലഖ്നോവിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അറസ്റ്റ് വാറേൻറാ മറ്റു നിയമ നടപടികളോ ഒന്നും സ്വീകരിക്കാതെയായിരുന്നു പൊലീസ് നടപടി. യുവതി പറയുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് പ്രാദശേിക ചാനൽ മേധാവിയടക്കം രണ്ടു പേരെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഇതുകൂടാതെ, മറ്റു രണ്ടു പേരും യോഗിക്കെതിരെയുള്ള വിഡിയോയുടെ പേരിൽ പൊലീസ് കസ്റ്റഡിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.