ന്യൂഡൽഹി: ജമ്മുകശ്മീരിന് ഇന്ത്യൻ ഭരണഘടനക്ക് മുകളിൽ പരമാധികാരമില്ലെന്ന് സുപ്രീം കോടതി. ജമ്മുകശ്മീരിെൻറ ഭരണഘടന ഇന്ത്യൻ ഭരണഘടനക്ക് തുല്യമാണെന്ന ജമ്മുകശ്മീർ ഹൈകോടതിയുടെ നിരീക്ഷണം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കുര്യൻ ജോസഫും റോഹിൻടൻ നരിമാനും അടങ്ങിയ െബഞ്ച് നിരീക്ഷണം നടത്തിയത്.
ജമ്മുകശ്മീർ ഇന്ത്യൻ ഭരണഘടനയുെട കീഴിലാണ്. ജമ്മുകശ്മീർ നിവാസികൾ ആദ്യം ഇന്ത്യൻ ഭരണഘടന അനുസരിച്ചും അതോടൊപ്പം സംസ്ഥാന ഭരണഘടന അനുസരിച്ചും ജീവിക്കണം. 1957ലെ ജമ്മുകശ്മീർ ഭരണഘടനയുെട ആമുഖം പരിശോധിച്ചാണ് കോടതി ഇൗ അഭിപ്രായം രേഖെപ്പടുത്തിയത്.
കശ്മീർ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഇന്ത്യൻ യൂണിയെൻറ അവിഭാജ്യ ഘടകമാണ് കശ്മീരെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഭേദഗതി വരുത്താനാകാത്ത ഭാഗമാണിതെന്നും ജഡ്ജിമാർ പറഞ്ഞു.
കശ്മീരികൾ ആത്യന്തികമായി ഇന്ത്യൻ പൗരൻമാരാണ്. പരമാധികാരമുള്ളവരാണെന്ന് പറയുന്നതിലൂടെ വ്യത്യസ്ത വിഭാഗമാണെന്ന് സ്വയം പറയുകയാണെന്നും അത് പൂർണമായും തെറ്റാണെന്നും സുപ്രീം കോടതി ഒാർമിപ്പിച്ചു. കശ്മീരികൾക്ക് ഇരട്ടപൗരത്വം അനുവദിക്കില്ലെന്നും അവർ ഇന്ത്യൻ പൗരൻമാരാണെന്നും കശ്മീർ ഹൈകോടതിയെ ഒാർമിപ്പിക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു വിധി പ്രസ്താവനയിൽ മൂന്നു സ്ഥലത്തെങ്കിലും ഹൈകോടതി ജമ്മുകശ്മീരിെൻറ ഇല്ലാത്ത പരമാധികാരത്തെ കുറിച്ച് പറഞ്ഞതിനാലാണ് സുപ്രീം കോടതി ഇൗ നിരീക്ഷണം നടത്തിയത്.
സ്വയംഭരണമെന്ന നിയമ പ്രശ്നം പരിഗണിക്കുേമ്പാൾ സർഫേസി ആക്ട് കശ്മീരിന് ബാധകമാകുമോ എന്നത് പരിഗണിക്കണം. അതോടൊപ്പം ജമ്മു കശ്മീർ സ്വത്തു ൈകമാറ്റ നിയമത്തിലെ 140ാം വകുപ്പ് സർഫേസി നിയമത്തിന് വിരുദ്ധമായതിനാൽ നിയമം നടപ്പാക്കുന്നത് പാർലമെൻറിെൻറ അധികാര പരിധിക്ക് പുറത്താണോ എന്നുള്ളതും പരിഗണിക്കണം.
സർഫേസി ആക്ട് അനുസരിച്ച് ബാങ്കുകൾക്ക് ജപ്തി നടപടികൾ സ്വീകരിക്കാം. എന്നാൽ ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വത്ത് സംബന്ധിച്ച നിയമ നിർമാണത്തിന് സംസ്ഥാനത്തിനാണ് പൂർണാധികാരം എന്നാണ് ൈഹകോടതി വിധി.
ഇതിനെതിരെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ നൽകിയ അപ്പീൽ പരിഗണിക്കവേയാണ് സുപ്രീംേകാടതി ഇൗ നിരീക്ഷണം നടത്തിയത്. എന്നാൽ കശ്മീരികളുടെ സ്വത്ത് സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് വിൽക്കാൻ കഴിയില്ലെന്നും സർഫേസി നിയമം കശ്മീരിനു ബാധകമാക്കുേമ്പാൾ ആർട്ടിക്കൾ 370 പ്രകാരം പാർലമെൻറ് അഭിപ്രായം ചോദിക്കേണ്ടതായിരുന്നെന്നും ജമ്മു കശ്മീർ സർക്കാർ കോടതിയിൽ അറിയിച്ചു.
ഇൗ വാദങ്ങളെ തള്ളിയ സുപ്രീം കോടതി സർഫേസി ആക്ട് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കടങ്ങൾ തിരിച്ചു പിടിക്കുന്നത് സംബന്ധിച്ചതാണെന്നും അത് കേന്ദ്രത്തിെൻറ അധികാര പരിധിയിലാെണന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായേണ്ടതില്ലെന്നും അറിയിച്ചു. സർഫേസി നിയമത്തിൽ തന്നെ ജമ്മുകശ്മീരിനായി പ്രത്യേക വകുപ്പുണ്ട്. സംസ്ഥാനത്തിെൻറ നിയമവും കേന്ദ്രത്തിെൻറ നിയമവും നേർക്കുനേർ വരുേമ്പാൾ സംസ്ഥാന നിയമം വഴിമാറണമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.