ചിദംബരം നാലു ദിവസം കൂടി സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂ​ഡ​ൽ​ഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻകേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ കസ്റ്റഡി നാലു ദിവസത്തേക്ക ് കൂടി നീട്ടി. റോസ് അവന്യൂ സി.ബി.ഐ കോടതിയുടേതാണ് നടപടി. ചിദംബരത്തെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും ഇനിയു ം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ സി.ബി.ഐ അറിയിച്ചു. കൂട്ടുപ്രതി അടക്കമുള്ളവരുമായി ചേർന്ന് ചിദംബരത്തെ ചോ ദ്യം ചെയ്യേണ്ടതുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ അതിന് സാധിച്ചില്ലെന്നും സി.ബി.ഐ പറഞ്ഞു.

ഇതിനു മറുപ ടിയായി 'ചിദംബരത്തെ കസ്റ്റഡിയിൽ ലഭിച്ച നാലു ദിവസം എന്താണ് ചെയ്തത്' എന്ന് കോടതി ചോദിച്ചു. കേസ് ഡയറി എവിടെയെന്ന് അ ന്വേഷിച്ച കോടതിയോട്, പ്രിന്‍റർ കേടായതിനാലാണ് പ്രിന്‍റ് ചെയ്ത് ഹാജാരാക്കാൻ കഴിയാത്തത് എന്ന് സി.ബി.ഐ അഭിഭാഷകൻ പ റഞ്ഞു. കസ്റ്റഡി നീട്ടി നൽകരുതെന്നും മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ മുത ിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

ചിദംബരവുമായി ബന്ധപ്പെട്ട്​ മൂന്നു ഹരജികൾ നേരത്തെ​ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഐ.എൻ.എക്​സ്​ അഴിമതിക്കേസിൽ മുൻകൂർ ജാമ്യഹരജി തള്ളിയ ഡൽഹി ഹൈകോടതി ഉത്തരവിനെതിരായ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. സി.ബി.​ഐ അറസ്​റ്റ് ചെയ്​തിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കി​ല്ലെന്ന്​ അറിയിച്ച ജസ്​റ്റിസ്​ ഭാനുമതി, കസ്റ്റഡിയിലുള്ള ചിദംബരത്തോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയതോടെ ഹരജിക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഒരു മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയതിനെതിരെയുള്ള ഹരജിയാണിതെന്നതിനാൽ ഇത് സാധാരണ ജാമ്യപേക്ഷയായി പരിഗണിക്കാനാവില്ലെന്നും ജസ്​റ്റിസ്​ ഭാനുമതി വ്യക്തമാക്കി. കേസിൽ ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ ആഗസ്​റ്റ്​ 23 ന്​ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. തുടർന്ന്​ 23ന്​ രാത്രി സി.ബി.​െഎ അദ്ദേഹത്തെ അറസ്​റ്റ​ുചെയ്യുകയായിരുന്നു. തങ്ങളുടെ ഭാഗത്ത്​ തെറ്റ്​ പറ്റിയിട്ടില്ലെന്നും സുപ്രീംകോടതി ഹരജി ലിസ്​റ്റ്​ ചെയ്യാൻ വൈകിയതാണ് അപേക്ഷ പരിഗണനക്ക്​ വാരാതിരിക്കാൻ കാരണമെന്നും അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി.

അതേസമയം, സി.ബി.​െഎയുടെ കസ്​റ്റഡിക്കെതിരെ ചിദംബരം നൽകിയ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. ചീഫ്​ ജസ്​റ്റിസി​​​​​െൻറ ഉത്തരവ്​ ലഭിച്ചാൽ മാത്രമേ കേസ്​ രജിസ്​ട്രിയിൽ ലിസ്​റ്റ്​ ചെയ്യാൻ കഴിയൂയെന്ന്​ കോടതി കപിൽ സിബലിനെ അറിയിച്ചു. കേസ്​ ലിസ്​റ്റ്​ ചെയ്യാൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയുടെ നിർദേശം ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന്​ കോടതി അറിയിച്ചു.

എ​ൻ​ഫോ​ഴ്​​സ്​​മ​​​​​​​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​​​​െൻറ (ഇ.​ഡി​) അ​റ​സ്​​റ്റ്​ ഭീ​ഷ​ണി​ക്കെതിരെ​ ​ചി​ദം​ബ​രം സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ ചൊവ്വാഴ്ച പരിഗണിക്കും.

അ​സാ​ധാ​ര​ണ നീ​ക്ക​വു​മാ​യി ചീ​ഫ്​ ജ​സ്​​റ്റി​സ്​
സി.​ബി.​െ​എ​യു​ടെ​യും ഇ.​ഡി​യു​ടെ​യും അ​റ​സ്​​റ്റി​ൽ​നി​ന്ന്​ മു​ൻ​കൂ​ർ സം​ര​ക്ഷ​ണം തേ​ടി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ത​ള്ളി​യ ഡ​ൽ​ഹി ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ്​ ചി​ദം​ബ​രം ആ​ദ്യ ര​ണ്ട്​ ഹ​ര​ജി​ക​ളു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. ഇൗ ​ഹ​ര​ജി​ക​ൾ വെ​ള്ളി​യാ​ഴ്​​ച കേ​ൾ​ക്കാ​നി​രി​ക്കേ അ​ത്​ മാ​നി​ക്കാ​തെ ബു​ധ​നാ​ഴ്​​ച സി.​ബി.െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത ന​ട​പ​ടി ചോ​ദ്യം ചെ​യ്​​ത്​ വെ​ള്ളി​യാ​ഴ​്​​ച മൂ​ന്നാ​മ​തൊ​രു ഹ​ര​ജി കൂ​ടി ക​പി​ൽ സി​ബ​ൽ മു​ഖേ​ന സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ മ​റ്റൊ​രു അ​സാ​ധാ​ര​ണ നീ​ക്ക​ത്തി​ൽ ജ​സ്​​റ്റി​സ്​ ഭാ​നു​മ​തി​യു​ടെ ബെ​ഞ്ച്​ തി​ങ്ക​ളാ​ഴ്​​ച കേ​ൾ​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞ ചി​ദം​ബ​ര​ത്തി​​െൻറ ഇൗ ​മൂ​ന്നാ​മ​ത്തെ ഹ​ര​ജി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി കേ​ൾ​ക്കാ​നു​ള്ള കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ഇ​ക്കാ​ര്യം ക​പി​ൽ സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ചീ​ഫ്​ ജ​സ്​​റ്റി​സ്​ കേ​സ്​ ഉ​ൾ​പ്പെ​ടു​ത്താ​തെ ത​നി​ക്ക്​ കേ​ൾ​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ ഭാ​നു​മ​തി​യു​ടെ മ​റു​പ​ടി.

ഇ​നി ര​ണ്ട്​ ഹ​ര​ജി​ക​ൾ
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കോ​ട​തി പി​രി​യും​വ​രെ നീ​ണ്ട വാ​ദം കേ​ൾ​ക്ക​ലി​നൊ​ടു​വി​ൽ ചി​ദം​ബ​ര​ത്തി​​ന്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​െൻറ അ​റ​സ്​​റ്റി​ൽ​നി​ന്ന്​ ഒ​രു ദി​വ​സ​ത്തെ സം​ര​ക്ഷ​ണം കൂ​ടി ജ​സ്​​റ്റി​സ്​ ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച്​ ന​ൽ​കി. ഇ.​ഡി കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ ഡ​ൽ​ഹി ​ൈഹ​കോ​ട​തി വി​ധി​ക്കെ​തി​രെ ചി​ദം​ബ​രം സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ചൊ​വ്വാ​ഴ്​​ച​യും വാ​ദം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. എ​ന്നാ​ൽ, ഇ​തോ​ടൊ​പ്പം സി.​ബി.​െ​എ അ​റ​സ്​​റ്റി​ൽ​നി​ന്ന്​ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഇ​തി​ന​കം സി.​ബി.​െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത സ്​​ഥി​തി​ക്ക്​ അ​സാ​ധു​വാ​യെ​ന്ന്​ പ​റ​ഞ്ഞ്​ സു​പ്രീം​കോ​ട​തി ത​ള്ളു​ക​യും ചെ​യ്​​തു. മൂ​ന്നി​ലൊ​ന്ന്​ ത​ള്ളി​യ​തോ​ടെ ഇ​നി ര​ണ്ട്​ ഹ​ര​ജി​ക​ളാ​ണ്​ ചി​ദം​ബ​ര​ത്തി​േ​ൻ​റ​താ​യി സു​പ്രീം​കോ​ട​തി​യി​ലു​ള്ള​ത്. ഒ​ന്ന്​ ഇ.​ഡി​യു​ടെ അ​റ​സ്​​റ്റി​നെ​തി​രാ​യ​ത്. മ​റ്റൊ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ കേ​സ്​ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​തെ മാ​റ്റി​വെ​ച്ച സി.​ബി.​െ​എ​ക്കെ​തി​രാ​യ പു​തി​യ ഹ​ര​ജി.

Tags:    
News Summary - SC Says Can't Entertain Interim Bail Plea After CBI Arrest- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.