ന്യൂഡൽഹി: ക്രിമിനൽ അപ്പീലുകൾ, പ്രത്യക്ഷ, പരോക്ഷ നികുതി, ഭൂമി ഏറ്റെടുക്കൽ, വാഹനാപകട ക്ലെയിം കേസുകൾ എന്നിവയിൽ വിചാരണ വേഗത്തിലാക്കാൻ നാല് പ്രത്യേക ബെഞ്ചുകൾ അടുത്തയാഴ്ച മുതൽ സുപ്രീംകോടതിയിൽ പ്രവർത്തിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ജെ.ബി. പർദിവാല എന്നിവരോടൊപ്പം കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യമറിയിച്ചത്.
തനിക്ക് തെറ്റിയിട്ടില്ലെങ്കിൽ, ഭൂമി ഏറ്റെടുക്കൽ വിഷയം ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് കേൾക്കുമെന്ന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയം അഭിഭാഷകൻ പരാമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.ബുധന്‍, വ്യാഴം ദിവസങ്ങളിലാകും പ്രത്യേക ബെഞ്ചുകള്‍ ചേരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിനെ ചീഫ് ജസ്റ്റിസ് നേരത്തേ വിമര്‍ശിച്ചിരുന്നു. കേസുകള്‍ കോടതിയില്‍ ലിസ്റ്റ് ചെയ്യുന്ന പ്രക്രിയ പരിശോധിച്ചുവരുകയാണെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. പ്രാധാന്യം അനുസരിച്ച് കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.