സ്കൂൾ ബാഗിലെ പരിശോധന: ബാലാവകാശ കമീഷൻ കേസെടുത്തു

ബംഗളൂരു: നഗരത്തിലെ സ്കൂളിൽ പതിവുപരിശോധനക്കിടെ കുട്ടികളുടെ ബാഗിൽനിന്ന് സിഗരറ്റ്, ഗർഭ നിരോധന ഉറകൾ, മയക്കുമരുന്ന്, വൈറ്റ്നർ മുതലായവ കണ്ടെടുത്ത സംഭവത്തിൽ കർണാടക സ്റ്റേറ്റ് കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (കെ.എസ്.സി.പി.സി.ആർ) സ്വമേധയാ കേസെടുത്തു.

ഏത് സ്കൂളിലാണ് ബാഗ് പരിശോധന നടന്നതെന്ന് കണ്ടെത്താൻ പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പ് ഉദ്യോഗസ്ഥരോട് കമീഷൻ നിർദേശിച്ചു.സ്കൂളുകളിൽ വിദ്യാർഥികൾക്ക് കൗൺസലിങ് നടത്താൻ നിർദേശം നൽകണമെന്നും വകുപ്പിനയച്ച കത്തിൽ വ്യക്തമാക്കി.കഴിഞ്ഞദിവസം സ്കൂൾ മാനേജ്മെന്റ് സംഘടനയായ അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് ഇൻ കർണാടകയുടെ ജനറൽ സെക്രട്ടറി ഡി. ശശികുമാറാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

ഇത്തരം വസ്തുക്കൾ ബാഗിൽനിന്ന് കണ്ടെത്തിയതിൽ ആ കുട്ടികളെ സ്കൂൾ അധികൃതർ 10 ദിവസം മാറ്റിനിർത്തുകയാണെന്നും കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസലിങ് നൽകാൻ മാനേജ്മെന്റ് തീരുമാനിച്ചതായും ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിഷയം ഉന്നതതല കമ്മിറ്റിയുടെ അടുത്തെത്തിയാൽ ആവശ്യമായ മറ്റു വിവരങ്ങൾ നൽകുമെന്നും പറഞ്ഞു. 

Tags:    
News Summary - School Bag Inspection: Child Rights Commission case filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.