50 കുട്ടികളുമായി പോയ ബസ്​ മറിഞ്ഞു; മൂന്ന്​ പേർക്ക്​ ഗുരുതര​ പരിക്ക്​

ഗുണ്ടൂർ: ആന്ധ്രാ പ്രദേശിൽ 50ഒാളം കുട്ടികളുമായി പോയ ബസ്​ ഒാവുചാലിലേക്ക്​​ മറിഞ്ഞ് നിരവധി വിദ്യാർഥികൾക്ക്​​ പ രിക്ക്​. ഇതിൽ മൂന്ന്​ പേരുടെ പരിക്ക്​ ഗുരുതരമാണെന്നാണ്​ വിവരം​​. ഇന്ന്​ രാവിലെ ഗുണ്ടൂർ ജില്ലയിലാണ്​ ദാരുണമായ അപകടം നടന്നത്​. ബസി​​​െൻറ ഡ്രൈവർ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ടുണ്ട്​.

കൃഷ്​ണവേണി ടാലൻറ്​ സ്​കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ്​ അപകടത്തിൽ പെട്ടത്​. അപകടം നടന്നയുടനെ പ്രദേശത്തുള്ളവർ തടിച്ച്​ കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്​കൂൾ ബാഗുകളും മറ്റും ബസിന്​ ചുറ്റും ചിതറിയ നിലയിലാണ്​.

Tags:    
News Summary - School Bus Carrying 50 Children Falls Into Culvert-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.