അച്ചടക്കനടപടിയുടെ പേരിൽ വിദ്യാർഥികളുടെ മുടി മുറിച്ച അധ്യാപികയെ പുറത്താക്കി

നോയിഡ: അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർഥികളുടെ മുടി മുറിച്ച അധ്യാപികയെ സ്കൂളിൽനിന്നും പുറത്താക്കി. നോയിഡയിലെ സെക്ടർ 168ലെ ശാന്തി ഇന്‍റർനാഷണൽ സ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഇതേക്കുറിച്ച് അറിഞ്ഞ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നടപടിയുണ്ടായത്.

സ്കൂളിലെ അച്ചടക്കത്തിന്‍റെ ചുമതലയുള്ള അധ്യാപിക, ഏതാനും വിദ്യാർഥികളോട് നീട്ടിയ മുടി മുറിച്ച് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതെ സ്കൂളിലെത്തിയ വിദ്യാർഥികളുടെ മുടി അധ്യാപിക മുറിച്ച് മാറ്റുകയായിരുന്നു.

സംഭവത്തിനെതിരെ 12 വിദ്യാർഥികൾ രംഗത്തുവന്നു. ഇവരുടെ രക്ഷിതാക്കളും പരാതി ഉന്നയിച്ചതോടെ സ്കൂൾ മാനേജ്മെന്‍റ് നടപടിയെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസും സ്കൂളിലെത്തി.

Tags:    
News Summary - School Teacher Cuts Hair Of Students Over Discipline Terminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.