ചെന്നൈ: തമിഴ്നാട്ടിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. നവംബർ 16 മുതൽ സ്കൂളുകൾ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, നവംബർ 16ന് സ്കൂളുകൾ തുറക്കില്ലെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സ്കൂളുകൾ തുറക്കുന്നതിൽ ആശങ്കയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. സ്കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കളോടും അധ്യാപകരോടും സർക്കാർ അഭിപ്രായമാരാഞ്ഞിരുന്നു. ഇതിന് ഭൂരിപക്ഷം പേരും സ്കൂളുകൾ തുറക്കുന്നതിനോട് അനുകൂല പ്രതികരണമല്ല നടത്തിയത്.
അതേസമയം, പി.എച്ച്.ഡി, അവസാന വർഷ പി.ജി വിദ്യാർഥികൾക്ക് ഡിസംബർ രണ്ട് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഈ വിദ്യാർഥികൾക്ക് മാത്രമായി ഹോസ്റ്റലുകളും തുറക്കും. സ്കുളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം നവംബർ 16ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് തമിഴ്നാട് വിദ്യഭ്യാസമന്ത്രി അറിയിച്ചു. നവംബർ 16 മുതൽ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ അധ്യയനം ആരംഭിക്കാനായിരുന്നു തമിഴ്നാട് സർക്കാറിെൻറ നേരത്തെയുള്ള പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.