ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 30വരെ അവധി

ലഖ്നോ: കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ജനുവരി 30 വരെയാണ് അവധി. ജനുവരി 5ന് വിദ്യാഭ്യാസ സ്ഥപനങ്ങൾ ജനുവരി 16 വരെ അടച്ചിടാൻ സർക്കാർ നിർദേശിച്ചിരുന്നു. പിന്നീട് ഇത് ജനുവരി 23 വരെ നീട്ടി.

അതേസമയം, ഓൺലൈൻ ക്ലാസ്സുകൾ തുടരും. 11ാം ക്ലാസ്, 12ാം ക്ലാസ് വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾ തന്നെയാണ്. 15 മുതൽ 18 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് സ്കൂളുകൾ വാക്സിനേഷൻ ക്യാമ്പ് ഒരുക്കണമെന്നും സർക്കാർ നി​ർദേശമുണ്ട്. വാക്സിൻ സ്വീകരിക്കാൻ മാത്രം വിദ്യാർഥികൾക്ക് സ്കൂളുകളി​ലെത്താം. അംഗനവാടികളിലെ കുട്ടികൾക്ക് ക്ലാസുകൾ ഇല്ലെങ്കിലും റേഷൻ വിതരണം തുടരും. 

Tags:    
News Summary - Schools, colleges to remain closed till January 30 in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.